ലിവിങ്ങിനോട് ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡ് അകത്തളത്തിന്‍റെ പ്രധാന ആകര്‍ഷണമായി ഒരുക്കുകയായിരുന്നു.
കൊളോണിയല്‍ ശൈലിയുടെ അംശങ്ങള്‍ പകരുന്ന എലിവേഷന്‍റെ കാഴ്ചയാണ് ഈ വീടിന്‍റെ ആകര്‍ഷണം.
ഷിംഗിള്‍സ് വിരിച്ചിരിക്കുന്നതിനാല്‍ ചാരനിറമാര്‍ന്ന് പല ലെവലുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുഖപ്പുകളും വെള്ളനിറവും ചുമരിലെ ഗ്രൂവ് വര്‍ക്കുകളും പ്ലാന്‍റര്‍ ബോക്സുകളും വീടിന്‍റെ കൊളോണിയല്‍ ഛായയ്ക്ക് മാറ്റുപകരുന്നു.

ഈ വീടിന്‍റെ രൂപകല്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് മിഥുനും അരുണും(യുഗ ഡിസൈന്‍സ്, മലപ്പുറം) ചേര്‍ന്നാണ്.
ഉള്ളിലേക്ക് കടക്കുമ്പോള്‍ കൊളോണിയല്‍ ശൈലി കന്‍റംപ്രറി ശൈലിക്ക് വഴിമാറുന്നു.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ഗ്രേ, വുഡന്‍ അലങ്കാരങ്ങള്‍, ഫര്‍ണിഷിങ്, ഫര്‍ണിച്ചര്‍ ഇനങ്ങളിലെ മികവും തികവും, നിറങ്ങളും ചേര്‍ന്നു നല്‍കുന്ന എലഗന്‍റ് ലുക്കാണ് ലിവിങ് ഏരിയയ്ക്ക്.

ഡിസൈനിങ്ങിലെ മിതത്വം ആണ് ഇന്‍റീരിയര്‍ ഡിസൈനിങ്ങിന്‍റെ ഭംഗിക്കു പിന്നില്‍. സുതാര്യമായ ലിവിങ്, ഡൈനിങ് ഏരിയയ്ക്ക് മധ്യേയാകുന്നു. വുഡുപയോഗിച്ചുള്ള വര്‍ക്കുകള്‍ സീലിങ്ങിലും ഫ്ളോറിലും ഗാംഭീര്യം പകരുന്നുണ്ട്.
YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം
ലിവിങ്ങിനോട് ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡ് അകത്തളങ്ങളുടെ പ്രധാന ആകര്‍ഷകങ്ങളില്‍ ഒന്നാണ്. ഗ്രേ കളറാണ് ചുമരുകള്‍ ഹൈലൈറ്റ് ചെയ്യുവാന്‍ തെരഞ്ഞെടുത്തത്.
ഡൈനിങ് ഏരിയയിലെ ഫര്‍ണിച്ചര്‍ ശ്രദ്ധേയമാകുന്നു. മിനിമലിസമാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ള ഡിസൈന്‍ നയം. വാഷ് ഏരിയ ഹൈലൈറ്റ് ചെയ്യുവാനും വുഡാണ് ഉപയോഗിച്ചിട്ടുള്ളത്.
RELATED READING: സുന്ദരമാണ് ക്രിയാത്മകവും
കിച്ചന്‍ അതിന്‍റെ ഡൈനിങ്ങിന്‍റെ സവിശേഷതകൊണ്ട് ഏറെ ശ്രദ്ധേയമാണ്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ തുറക്കുന്നത് കിച്ചനോട് ചേര്‍ന്നുള്ള ലിവിങ് ഏരിയയിലേക്കാണ്. ഇവിടുത്തെ ലോ സീറ്റിങ് ശ്രദ്ധേയമാകുന്നു.
ഫര്‍ണിഷിങ്ങിന്‍റെ മനോഹാരിതയും തടിയുടെ നിറവും ചേര്‍ന്നു നല്‍കുന്ന ഭംഗിയാണ് കിടപ്പുമുറികള്‍ക്ക് എല്ലാം. 4 കിടപ്പുമുറികളും ഒന്നിനൊന്ന് മികച്ചവയാകുന്നു.
ALSO READ: വ്യത്യസ്തത കാഴ്ചയില്‍ മാത്രമല്ല
ഓരോന്നിനും ഓരോ കളര്‍ സ്കീമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മിതത്വം, സിംപ്ലിസിറ്റി, എലഗന്‍റ്സ് എന്നിവയാണ് ഈ വീടിനെ ആകര്‍ഷിക്കുന്ന ഡിസൈന്‍ ഘടകങ്ങള്‍.
Project Details
- Designers: Mithun & Arun (Yuuga Designs, Manjeri)
- Project Type: Residential House
- Owner: Saidalavi Palissery
- Location: Kondotty
- Year Of Completion : 2018
- Area: 2900 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment