പൂർണപിന്തുണ നൽകും, എന്നാൽ പട്ടാളത്തെ അയക്കില്ല,നിലപാട് വ്യക്തമാക്കി ഇന്ത്യ.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും ശ്രീലങ്കയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ ഇന്ത്യ എന്നാല്‍ സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി.കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇന്ത്യന്‍ സേനയെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ചത്.

ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സാമ്ബത്തിക മേഖലയുടെ തിരിച്ചുവരവിനും രാജ്യത്തിന്റെ സ്ഥിരതയ്ക്കുമായി ഇന്ത്യ സമ്ബൂര്‍ണ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം. പ്രക്ഷോഭകരില്‍ നിന്നും രക്ഷപ്പെടുന്നതിനായി ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയും കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സേനയെ കൊളംബോയിലേക്ക് അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളിയത്.

Be the first to comment

Leave a Reply

Your email address will not be published.


*