
ഇന്ത്യയിൽ കായിക രംഗത്തെ സമുന്നത പുരസ്കാരമായ ഖേൽ രത്‌നയ്‌ക്കൊപ്പം ഇനി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്ല. വർഷങ്ങളായി രാജീവ് ഗാന്ധി ഖേൽ രത്‌ന എന്നറിയപ്പെട്ടിരുന്ന പുരസ്കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് പുനർനാകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തനിക്ക് ലഭിച്ച അപേക്ഷകളുടെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം….
”ഖേൽ രത്‌ന പുരസ്കാരം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് മാറ്റണമെന്ന് കുറച്ചുനാളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എനിക്ക് അപേക്ഷകൾ ലഭിക്കുന്നു. അവരുടെ നിർദ്ദേശത്തിനും ഇത്തരമൊരു കാഴ്ചപ്പാടിനും നന്ദി. ഈ ആവശ്യം ഉന്നയിച്ച ആളുകളുടെ അഭ്യർഥന മാനിച്ച്, ഇനി മുതൽ ഖേൽ രത്‌ന പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്കാരം എന്ന് അറിയപ്പെടും. ജയ് ഹിന്ദ് ”
Be the first to comment