
ഫാഷൻ ലോകം അതത് കാലങ്ങളിൽ മാറ്റത്തിന് വിധേയമാകാറുണ്ട്. പുതിയ ഫാഷനുകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർ ഫാഷൻ രംഗത്തെ മാറ്റങ്ങളെ ആവേശത്തോടെ പിന്തുടരുകയും ചെയ്യും. കാഴ്ചയിലെ ആകർഷണീയത, ഉപയോഗത്തിലെ സൗകര്യം എന്നിവ പരിഗണിക്കുമ്പോൾ ഏറെ പ്രിയം നേടിയതാണ് കഫ്താൻ. നേർത്ത ഫബ്രിക്കുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കഫ്താൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ഏറെ സുഖപ്രദമാണ്. ഇത് തന്നെയാണ് കൂടുതൽ പേരെ ഇതിലേയ്ക്ക് ആകർഷിക്കുന്നതും. മനോഹരമായ ഫബ്രിക്കുകളിൽ തയ്ചെടുത്ത കഫ്താൻ വസ്ത്രങ്ങൾ വ്യത്യസ്തമായ വസ്ത്ര ധാരണ രീതിയിൽ മികച്ചത് തന്നെയാണ്. വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന തരം വസ്ത്രമാണ് കഫ്താൻ.
നീളമുള്ള കഫ്താൻ ആണ് ആദ്യം ഫാഷൻ ലോകത്ത് ട്രെൻഡ് ആയി മാറിയത്. എന്നാൽ പിന്നീട് പല നീളത്തിലും വ്യത്യസ്ത ഡിസൈനുകളിലുമായി കഫ്താൻ ഫാഷൻ രംഗത്ത് ഇടംപിടിച്ചു. ലളിതമായതും ഫ്രീ സൈസുമായ രീതിയിൽ ഉപയോഗിക്കാനും കഫ്താൻ മികച്ചതാണ്.
ബീച്ചിൽ അൽപ നേരം ചെലവഴിയ്ക്കാൻ ആഗ്രഹിക്കുമ്പോൾ വളരെ ഈസിയായി ധരിക്കാവുന്ന ഒന്നാണ് കഫ്താൻ. പൂൾ പാർട്ടി സമയങ്ങളിലും ഈ വസ്ത്രം ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഇൻഫോർമൽ ലുക്ക് നൽകുന്നതോടൊപ്പം ഏറ്റവും ആസ്വാദ്യകരമായി സമയം ചെലവഴിക്കാനും കഴിയും. ചില നേരങ്ങളിൽ സ്വഭാവത്തിലും വസ്ത്രധാരണ രീതികളിലും അല്പം അലസമാകുന്നത് ഇഷ്ടമില്ലാത്തതാരാണ്?
വീട്ടിൽ തന്നെ ചെലവഴിയ്ക്കുന ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ കഫ്താൻ ഉപയോഗിക്കാം. കട്ടി കുറഞ്ഞ തുണി ഉപയോഗിച്ച് അല്പം അയഞ്ഞ രീതിയിൽ തയ്ചെടുക്കുന്ന കഫ്താൻ വേനൽക്കാലങ്ങളിൽ ചൂടിനെ അതിജീവിയ്ക്കാൻ ഏറെ നല്ലതാണ്. ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശരീരത്തിന് മികച്ച രീതിയിൽ വായുസഞ്ചാരം ലഭിക്കുകയും ചെയ്യും.
കഫ്താൻ കൂടുതൽ ആകർഷകമാക്കാനുള്ള വഴികളിതാ;
അരക്കെട്ട് വരുന്ന ഭാഗത്ത് ഒരു ബെൽറ്റ് ഉപയോഗിച്ചാൽ കൂടുതൽ മികച്ചതായി അനുഭവപ്പെടും.
നിങ്ങളുടെ കഫ്താൻ എങ്ങനെയാണോ, അതിനോട് ഇണങ്ങുന്ന ആഭരണങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
കഫ്താനിൽ കൂടുതൽ ലെയറുകൾ ചേർക്കുന്നതിനായി പല നിറത്തിലുള്ള തുണികൾ ചേർത്ത് തയ്ചെടുക്കാം
Be the first to comment