എന്തുകൊണ്ടാണ് തലകറക്കം ഉണ്ടാവുന്നത്? ഈ കാര്യങ്ങൾ അറിയുക

പ്രായഭേദമന്യേ കണ്ടുവരുന്ന അസുഖലക്ഷണമാണ് തലകറക്കം അഥവാ വെർട്ടിഗോ.സ്വയം കറങ്ങലിനൊപ്പം ചുറ്റുപാടും കറങ്ങുന്നതു പോലെയുള്ള തോന്നൽ. കണ്ണിൽ ഇരുട്ട് കയറുന്നതും, നേരെ നിൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നേരെ കിടക്കാനോ ചരിഞ്ഞു കിടക്കാനോ എഴുന്നേൽക്കാനോ കഴിയാതെ വരിക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുക ഇത്തരം ലക്ഷണങ്ങളോടെ വരുന്ന ശാരീരികാവസ്ഥയെ തലകറക്കം എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്.
തലകറക്കം പല അസുഖങ്ങളുടെ ഒരു ലക്ഷണം മാത്രമാണ്. ഏറ്റവും കൂടുതൽ തലകറക്കത്തിന്റെ ലക്ഷണം കാണപ്പെടുന്നത് ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ്. എങ്കിൽക്കൂടി തലയിലേയ്ക്കുള്ള രക്തയോട്ടം കുറയുക, കൂടുതലാവുക, രക്തധമനികളിലെ ബ്ലോക്കുകൾ, അർബുദങ്ങൾ, പ്രമേഹം എന്നിവയൊക്കെ തലകറക്കത്തിന്റെ കാരണങ്ങളാവാം.

ചെവിയുടെ ഏറ്റവും ഉള്ളിലായി ആന്തരിക കർണ്ണത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സെമിസർക്കുലാർ കനാൽ എന്നുപറയുന്ന അവയവത്തിനുള്ളിലെ ദ്രാവകങ്ങളിലെ കാൽസിയം കാർബണേറ്റ് ക്രിസ്റ്റലുകൾ മാറുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് സാധാരണമായി കണ്ടുവരുന്നത്. ഇതിനെ BPPV(Benign Paroxysmal Positional Vertigo) എന്നറിയപ്പെടുന്നു.
മധ്യവയസ്കരിൽ സാധാരണമായി കാണുന്ന തലകറക്ക പ്രശ്നങ്ങളിൽ ഒന്നാണ് PPPD (Persistent Postural Perceptual Dizziness). ദീർഘനാൾ ചികിത്സ വൈകിച്ചാൽ വെർട്ടിഗോ എന്ന അവസ്ഥ PPPD യിലേയ്ക്ക് മാറാം, ഇതല്ലാതെ എൻഡോ ലിംഫാറ്റിക് ഹൈഡ്രോപ്സ് അല്ലെങ്കിൽ മെനിയേർസ് ഡിസീസ് എന്ന രോഗാവസ്ഥയിൽ ആന്തരിക കർണ്ണത്തിലുള്ള ചെറിയ ബാഗ് പോലുള്ള സാക്കിൽ അനിയന്ത്രിതമായി ദ്രാവകം കൂടുകയും അവ പൊട്ടി ശക്തമായ തലകറക്കവും മറ്റ് ദേഹാസ്വസ്ഥങ്ങളും ഉണ്ടാക്കുന്നു.തലചുറ്റൽ പല വിധ കാരണങ്ങളാൽ ഉണ്ടാകാം എന്നതിനാൽ കൃത്യമായരോഗനിർണ്ണയം നടത്തിവേണം ചികിത്സ.

Be the first to comment

Leave a Reply

Your email address will not be published.


*