
മലയാളം ഉൾപ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ് പഠനത്തിന് അനുമതി നൽകി ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ് അവസരം.
മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ് പഠനത്തിനാണ് അനുമതി.മാതൃഭാഷയിൽ എൻജിനീയറിങ് പഠനത്തിന് അവസരം ഒരുക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്ന് എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ ശാസ്ത്രബുദ്ധെ പറഞ്ഞു. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾക്ക് അവസരം ഒരുക്കുന്നതിനായാണ് തീരുമാനം. ജർമനി, ഫ്രാൻസ്, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ പ്രദേശിക ഭാഷകളിൽ ഈ കോഴ്സുകളുടെ പഠനത്തിന് അവസരം ഒരുക്കിയിരുന്നു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് 500ഓളം ആപ്ലിക്കേഷനുകൾ ലഭിച്ചു. ഭാവിയിൽ ബിരുദ എൻജിനീയറിങ് കോഴ്സുകൾ 11 ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഈ ഭാഷകളിൽ എ.ഐ.സി.ടി.ഇ പഠന സാമഗ്രികൾ കൂടി ലഭ്യമാക്കുമെന്നും കൂട്ടിച്ചേർത്തു .
Be the first to comment