വീട്ടിൽനിന്ന് ഫുട്ബോൾ പരിശീലനത്തിനെന്നു പറഞ്ഞിറങ്ങും; പോകുന്നതു കൂലിപ്പണിക്ക്

വെണ്‍മയുടെ സൗന്ദര്യവും തടിയുടെ പ്രൗഢിയും സമന്വയിക്കുന്ന വീട്.

സമീപത്തെ കുന്നുകളുടേയും താഴ്വരകളുടേയും സൗന്ദര്യം നുകരത്തക്കവിധത്തിലാണ് സ്വീകരണ മുറിയുടേയും മാസ്റ്റര്‍ ബെഡ്റൂമിന്‍റേയും ക്രമീകരണം. ഒരിഞ്ചു സ്ഥലം പോലും പാഴാക്കിയിട്ടില്ലെന്നതാണ് ഇന്‍റീരിയറിന്‍റെ സവിശേഷത.

സ്പ്രിങ് ഡെയ്ല്‍ വില്ലാ പ്രോജക്റ്റിന്‍റെ ഭാഗമായ ഈ വീടിന്‍റെ ഇന്‍റീരിയര്‍ ഒരുക്കിയത് ഡിസൈനറായ രവിശങ്കര്‍ (ഹൈലൈറ്റ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട്) ആണ്.

പ്രകൃതി രമണീയമായ പശ്ചാത്തലത്തില്‍ നില കൊള്ളുന്നതിനാല്‍ ബാഹ്യപ്രകൃതിയെ പരമാവധി അകത്തേയ്ക്ക് ആവാഹിക്കും വിധമാണ് അകത്തളം ക്രമീകരിച്ചത്.

ഗോവണിയാണ് ലിവിങ്, ഡൈനിങ് ഏരിയകള്‍ക്കിടയില്‍ വിഭജനം തീര്‍ക്കുന്നത്.

വെണ്‍മയ്ക്കു പ്രാമുഖ്യമുള്ള കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് ലിവിങ്ങില്‍. ഇവിടുത്തെ ടി വി പാനലിലെ വുഡന്‍ റീപ്പറുകള്‍ മുകളിലേക്കെത്തുമ്പോള്‍ ഗോവണിയുടെ കൈവരിയായി മാറുകയാണ്.

ALSO READ: മിശ്രിതശൈലി

വാംലൈറ്റിങ് ചെയ്ത അകത്തളത്തിലുടനീളം തടിപ്പണികള്‍ക്ക് പ്രാമുഖ്യമുണ്ട്. നിലമൊരുക്കാന്‍ പ്രധാനമായും ഇറ്റാലിയന്‍ മാര്‍ബിളും വുഡുമാണ് ഉപയോഗിച്ചത്. ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറാണ് ഡൈനിങ്ങില്‍.

ഫാമിലി സിറ്റിങ് ഏരിയയുടെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്ന പാഷ്യോയിലേക്കാണ് ഡൈനിങ്ങിലെ ഡോര്‍ കം വിന്‍ഡോ നയിക്കുന്നത്.

ഡൈനിങ്ങിന്‍റെ തൊട്ടുമുകളിലുള്ള അപ്പര്‍ ലിവിങ്ങിലെ ബാല്‍ക്കണിയില്‍ നിന്നും പാഷ്യോയിലേക്ക് നോട്ടമെത്തും.

ALSO READ: മലഞ്ചെരുവിലെ വീട്

വുഡ് ഗ്ലാസ് കോമ്പിനേഷന്‍ കൈവരിയുള്ള ഗോവണിയുടെ ചുവട് അയേണിങ് കം യൂട്ടിലിറ്റി സ്പേസാക്കി മാറ്റിയിരിക്കുന്നു. ഗോവണിയുടെ ഇരുവശങ്ങളിലായാണ് കോമണ്‍ ബാത്റൂമും കിച്ചനും ക്രമീകരിച്ചത്.

കൊറിയന്‍ ടോപ്പുള്ള ഐലന്‍റ് കിച്ചന്‍ വുഡ്-വൈറ്റ് കോമ്പിനേഷനിലാണ്. ഭിത്തിയില്‍ വാള്‍പേപ്പറൊട്ടിച്ചും സീലിങ്ങില്‍ വുഡന്‍ റീപ്പറുകള്‍ നല്‍കിയുമാണ് കിടപ്പുമുറികള്‍ അലങ്കരിച്ചത്.

ALSO READ: സിംപിള്‍ & ബ്യൂട്ടിഫുള്‍

ഗോവണിയുടെ ഒന്നാമത്തെ ലാന്‍റിങ്ങില്‍ ഉയരം കുറച്ചു നിര്‍മ്മിച്ച കാര്‍പോര്‍ച്ചിന് തൊട്ടുമുകളിലാണ് മാസ്റ്റര്‍ ബെഡ്റൂമിന്‍റെ സ്ഥാനം.

സമീപത്തെ കുന്നുകളുടേയും താഴ്വരകളുടേയും സൗന്ദര്യം നുകരത്തക്കവിധത്തിലാണ് സ്വീകരണ മുറിയുടേയും മാസ്റ്റര്‍ ബെഡ്റൂമിന്‍റേയും ക്രമീകരണം.

ALSO READ: പരമ്പരാഗത ശൈലിയില്‍ ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയ സമ്മിശ്ര ഭവനം

വ്യത്യസ്ത ജ്യാമിതീയ മാതൃകകളിലുള്ള വുഡ് ജിപ്സം കോമ്പിനേഷന്‍ ഫാള്‍സ് സീലിങ് പൊതുഇടങ്ങളിലെല്ലാമുണ്ട്. ഒരിഞ്ചു സ്ഥലം പോലും പാഴാക്കിയിട്ടില്ലെന്നതാണ് വെണ്മയുടെ സൗന്ദര്യവും തടിയുടെ പ്രൗഢിയും സമന്വയിക്കുന്ന വീടിന്‍റെ സവിശേഷത.

Project Facts

  • Architect: Prasanth & Associates, Calicut
  • Designer: Ravi Sankar (Hilite Constructions.Pvt.Ltd, Malappuram)
  • Project Type: Residential House
  • Owner: Ashraf
  • Location: Palazhi, Calicut
  • Year Of Completion: 2018
  • Area: 2800 Sq.Ft
  • Photography: Ajeeb Komachi

Be the first to comment

Leave a Reply

Your email address will not be published.


*