നിര്‍മ്മാണം ഈസിയാക്കും ഇ സി വാളുകള്‍

ഭാരം കുറഞ്ഞതും ബലമേറിയതുമായ ഇ സി വാള്‍ പാനലുകള്‍ ഉപയോഗിച്ച് സാധാരണ സിമന്‍റ് ഭിത്തികളേക്കാള്‍ മൂന്നിലൊന്ന് സമയം കൊണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാം.

തേപ്പും ക്യൂറിങ്ങും ആവശ്യമില്ലാത്ത ഇവ 3 ഇഞ്ച് 4 ഇഞ്ച് കനങ്ങളില്‍ വിപണിയിലുണ്ട്. നിര്‍മ്മാണഘട്ടത്തില്‍ ഫ്ളൈ ആഷ് ഉപയോഗിക്കുന്നതിനാല്‍ പ്രകൃതി സൗഹൃദമായ ഇവയ്ക്ക് മികച്ച ശബ്ദപ്രതിരോധ ശേഷിയുമുണ്ട്.

RELATED READING: ടോട്ടല്‍ കന്‍റംപ്രറി

മണ്ണോ സിമന്‍റോ ഉപയോഗിക്കാതെ എളുപ്പത്തില്‍ സ്ഥാപിക്കാവുന്നതും വ്യയക്ഷമവുമായ ഇവ അങ്ങേയറ്റം വഴക്കമുള്ളവയാണ്. ഇ സി വാള്‍ പാനലുകളില്‍ ചിതലരിക്കുകയോ, നനവു തട്ടുകയോ, തീ പിടിക്കുകയോ ഇല്ലെന്നത് മേന്മയാണ്.

ഈടുറ്റ ഇ സി വാള്‍ പാനലുകള്‍ ഉപയോഗിച്ച് കോളം, ബീം എന്നിവ ലാഭകരമായി നിര്‍മ്മിക്കാം. സ്ഥാപിച്ച് 3 മണിക്കൂറിനകം പെയിന്‍റ് ചെയ്യാവുന്ന ഇവയില്‍ വാതിലുകളും ജനലുകളും ഘടിപ്പിക്കാനും, പ്ലംബിങ്, ഇലക്ട്രിക്കല്‍, കണ്‍സീല്‍ഡ് വര്‍ക്കുകള്‍ ചെയ്യാനും കഴിയും.

YOU MAY LIKE: അതിഭാവുകത്വമില്ലാതെ

പുറമേ നിന്നും ചൂട് കടത്തി വിടാത്ത ഇവ പുട്ടിയിട്ടോ, ടൈല്‍ ഒട്ടിച്ചോ, പാനലിങ് ചെയ്തോ ഫിനിഷ് ചെയ്യാം.

എളുപ്പം പൊളിച്ചു മാറ്റാനും പുനരുപയോഗിക്കാനും കഴിയുന്ന ഇവയുടെ ഉപയോഗം മൂലം നിര്‍മ്മാണ സാമഗ്രികള്‍ ശേഖരിക്കുന്നതിനും അവ നിര്‍മ്മാണ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ കുറയുന്നതിനൊപ്പം നിര്‍മ്മാണവസ്തുക്കള്‍ പാഴാകുന്നുമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇ സി വാള്‍ കമ്പനി, 2/394, എന്‍ എച്ച് ബൈപ്പാസ് കണ്ണാടിക്കാട്, മരട് പി.ഒ, എറണാകുളം-682304. ഫോണ്‍: 7560845555, 7561845555. Email: ecwallcompany@gmail.com, Web: www.ecwall.in

വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*