പരിപാലനം അനായാസം

  • ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിനകത്തും പുറത്തും വൈറ്റ്-ഗ്രേ നിറക്കൂട്ടിനൊപ്പം പ്രാമുഖ്യം വുഡന്‍ ഫിനിഷിനുമുണ്ട്.
  • മാറുന്ന ആവശ്യങ്ങള്‍ക്കും താമസക്കാരുടെ അഭിരുചികള്‍ക്കുമൊത്ത് അനായാസം പരിപാലിക്കാന്‍ കഴിയും വിധമാണ് ക്രമീകരണം.

സൗന്ദര്യത്തേക്കാള്‍ ഉപയുക്തതയ്ക്കും സുരക്ഷയ്ക്കും പ്രാമുഖ്യമുള്ള വീടിന്‍റെ ശില്‍പ്പി ഡിസൈനറായ റഫാസ് (ഡിസൈനേഴ്സ്, തലശ്ശേരി) ആണ്.

പാതയോരത്തുള്ള പ്ലോട്ടായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി പരമാവധി പിന്നോട്ടിറക്കിയാണ് വീടൊരുക്കിയത്.

വീതി കൂടി നീളം കുറഞ്ഞ പ്ലോട്ടിന്‍റെ പിന്നിലെ കിണര്‍ നിലനിര്‍ത്തിക്കൊണ്ടുള്ള രൂപകല്‍പ്പന അല്‍പ്പം ശ്രമകരമായിരുന്നു.

പ്രകൃതിദത്ത കല്ലുകള്‍ക്കിടയില്‍ പുല്ലുപിടിപ്പിച്ചൊരുക്കിയ ഡ്രൈവ്വേയിലൂടെയാണ് വീട്ടിലേക്കെത്തുന്നത്. പൊതുവേ സമകാലിക ശൈലി പിന്തുടരുന്ന വീടിന്‍റെ മേല്‍ക്കൂര അല്‍പ്പം ചെരിച്ചു വാര്‍ത്തിരിക്കുന്നു.

ALSO READ: മിശ്രിതശൈലി

അകത്തും പുറത്തും വൈറ്റ് ഗ്രേ നിറക്കൂട്ടിനൊപ്പം പ്രാമുഖ്യം വുഡന്‍ ഫിനിഷിനുമുണ്ട്. വുഡന്‍ പ്ലാങ്കുകളും പര്‍ഗോളയും നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങും മുഖപ്പിന്‍റെ ഭാഗമാണ്.

ലേഡീസ് ലിവിങ്ങിലെ ഒറ്റപ്പാളി ജനാലകളും, ഫോര്‍മല്‍ ലിവിങ്ങിലെ ചെറുജനാലകളും ഡിസൈന്‍ എലമെന്‍റുകളായി കൂടി മാറുന്നുണ്ട്.

ALSO READ: മലഞ്ചെരുവിലെ വീട്

ഉടമയുടെ അഭിരുചിക്കൊത്ത് എലിവേഷന്‍റെ മദ്ധ്യഭാഗത്താണ് കാര്‍പോര്‍ച്ചിനിടം കണ്ടത്. തുറസ്സായ നയത്തില്‍ ഒരു ഹാളിന്‍റെ വിവിധ ഭാഗങ്ങളിലായാണ് പൊതുഇടങ്ങള്‍ ക്രമീകരിച്ചത്.

തികച്ചും കസ്റ്റംമെയ്ഡായി ഒരുക്കിയ മൂവബിള്‍ ഫര്‍ണിച്ചറാണ് അകത്തളത്തിലുടനീളമുള്ളത്. തടിപ്പടവുകളുള്ള ഗോവണിയുടെ ചുവട്ടില്‍ ഡൈനിങ്ങും ഒന്നാമത്തെ ലാന്‍ഡിങ്ങില്‍ സ്റ്റഡി ഏരിയയും ക്രമീകരിച്ചു.

പൊതുഇടങ്ങളില്‍ നിന്നെല്ലാം നോട്ടമെത്തും വിധം കൃത്രിമ പുല്‍ത്തകിടി ഉള്‍പ്പെടുത്തി ഒരുക്കിയ കോര്‍ട്ട്യാര്‍ഡാണ് വീട്ടകത്തെ മുഖ്യ ആകര്‍ഷണം.

കോര്‍ട്ട്യാര്‍ഡിനിരുവശത്തുമായാണ് ഇവിടുത്തെ കിടപ്പുമുറികള്‍ ക്രമീകരിച്ചത്. കോര്‍ട്ട്യാര്‍ഡിന്‍റെ മുകള്‍ഭാഗത്ത് ടഫന്‍ഡ് ഗ്ലാസിട്ടൊരുക്കിയ പാസേജിലൂടെയാണ് മുകള്‍നിലയിലെ കിടപ്പുമുറികളിലേക്കു പ്രവേശനം.

പ്ലൈവുഡ് വെനീര്‍ കോമ്പിനേഷനിലൊരുക്കിയ കസ്റ്റംമെയ്ഡ് പാര്‍ട്ടീഷനാണ് ഇവയിലെ ബെഡ്പോര്‍ഷനേയും ഡ്രസിങ് ഏരിയയേയും വേര്‍തിരിക്കുന്നത്.

ഇവിടുത്തെ ബ്രേക്ക് ഫാസ്റ്റ് സൗകര്യത്തോടെയുള്ള ‘C’ ഷേപ്പ് കിച്ചന്‍റെ തുടര്‍ച്ചയെന്നോണമാണ് വര്‍ക്കേരിയ ക്രമീകരിച്ചത്.

യൂട്ടിലിറ്റി സ്പേസായി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ ടെറസ്.

മാറുന്ന ആവശ്യങ്ങള്‍ക്കും താമസക്കാരുടെ അഭിരുചികള്‍ക്കുമൊത്ത് എപ്പോള്‍ വേണമെങ്കിലും മാറ്റാനും അനായാസം പരിപാലിക്കാനും കഴിയും വിധത്തിലാണ് ക്രമീകരണങ്ങളെല്ലാം.

Project Facts

  • Designer: Rafas M P (Designers, Thalassery, Kannur
  • Project Type: Residential House
  • Owner: Shanid P K
  • Location: Palloor, Mahe
  • Year Of Completion: 2019
  • Area: 3400 Sq.Ft
  • Photography : Sajan Panoor
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*