
മെക്സിക്കൻ അതിർത്തിയിൽ ലോക പോലീസിന്റെ കണ്ണുവെട്ടിച്ച സംവിധാനം.
അമേരിക്കയിലെ ഒരു വെയര്‍ഹൗസിലേക്കാണ് മെക്സിക്കോയില്‍ നിന്നുള്ള തുരങ്കം തുറക്കുന്നത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആധുനിക സംവിധാനങ്ങളുള്ള തുരങ്കം കണ്ടെത്തിയത്. ടിജുവാന മുതല്‍ സാന്‍ ഡിയാഗോ വരെയുള്ള തുരങ്കത്തില്‍ ട്രെയിന്‍, വെന്റിലേഷന് സംവിധാനങ്ങള്‍, വൈദ്യുതി, ഇരുവശത്തു നിന്നും മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനങ്ങള്‍ എന്നിവ കണ്ടെത്തി. ഒരു മൈല്‍ നീളമുള്ളതും ആറ് നില ആഴവും നാല് അടി വ്യാസവുമുള്ളതായിരുന്നു ഈ തുരങ്കം.
മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്ത് സംഘം തുരങ്കം നിര്‍മ്മിക്കുന്നത് ഇതാദ്യമല്ല. എന്നാല്‍ ഇത്രയും സംവിധാനങ്ങളൊരുക്കിയ തുരങ്കം പ്രവര്‍ത്തിച്ചിരുന്നു എന്ന കണ്ടെത്തലാണ് അധികൃതരെ ഞെട്ടിപ്പിച്ചത്. ഇതുവഴി എന്ത്മാത്രം വസ്തുക്കള്‍ കടത്തിയിട്ടുണ്ടെന്ന് ഇനിയുംമനസിലാക്കാന് കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് 1,762 പൗണ്ട് കൊക്കെയ്ന്‍, 165 പൗണ്ട് മെത്ത്, 3.5 പൗണ്ട് ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തിക്കടിയിലൂടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇവരെല്ലാം തെക്കന്‍ കാലിഫോര്ണിയയിലുള്ളവരാണ്
Be the first to comment