
ഭിത്തിയിലെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങും കമാനാകൃതിയിലുള്ള ജനാലയും ശ്രദ്ധേയമാണ്.
പൂമുഖത്തിനിരുവശത്തും പ്ലാന്‍റര്‍ പോട്ടുകളില്‍ സ്ഥാപിച്ച വൃക്ഷത്തിന്‍റെ തലപ്പുകളാണ് ഹരിതാഭമായ പ്ലോട്ടില്‍ നിലകൊള്ളുന്ന വീട്ടിലേക്ക് സ്വാഗതമരുളുന്നത്.
ഇന്‍റര്‍ലോക്ക് ബ്രിക്കുകളാണ് മുറ്റമൊരുക്കാന്‍ ഉപയോഗിച്ചത്. ഇരിപ്പിടങ്ങളാല്‍ സമൃദ്ധമായ പൂമുഖം ഡബിള്‍ ഹൈറ്റിലാണ്.
പൂമുഖത്തെ പ്രധാന ഭിത്തി വുഡന്‍ പാനലിങ് ചെയ്താണ് ഹൈലൈറ്റ് ചെയ്തത്. മുകള്‍ഭിത്തിയിലെ ബാല്‍ക്കണികള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ് കോമ്പിനേഷനിലാണ്.
പൂമുഖത്തിന്‍റെ മുകള്‍ഭാഗത്ത് ഒരു സിറ്റിങ് സ്പേസ് നല്‍കിയിരിക്കുന്നു. അകത്തളത്തില്‍ മിശ്രിതശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്.
Project Facts
- Architect & Designers: Ar. Hana Chonary, Muhammed Mansoor A.P & Abdul Hameed A.P (Figure 3 Architecture & Interior, Kasaragod)
- Project Type: Residential house
- Owner: Abdul Rahman
- Location: Kasaragod
- Area: 4315 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment