
ഡിഫന്‍സ് റിസേര്‍ച്ച് ആൻഡ് ഡെവലപ്മെൻറ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതല്‍ രോഗികളിലേക്ക്. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോസ് മരുന്ന് ഡൽഹിയിലെ ഏതാനും ആശുപത്രികൾക്ക് നൽകിക്കൊണ്ടായിരിക്കും വിതരണം ആരംഭിക്കുക. ഹൈദരബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലാബർട്ടറീസുമായി ചേർന്നാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ ഉപയോഗിക്കാവുന്ന പ്രാഥമിക മരുന്നാണ് ഡി.ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി .
ഒന്ന് രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് മരുന്നു ഫലപ്രദമാമെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഡിസിജിഐ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ്, ഒക്ടോബര്‍ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്.
Be the first to comment