ഡോ. പി കെ ജയശ്രീ പുതിയ കോട്ടയം ജില്ലാ കളക്ടർ

ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ.ജയശ്രീ ബുധനാഴ്ച ചുമതലയേൽക്കും.
ഇന്ന് രാവിലെ 9.15ന് ജില്ലയുടെ ഭരണാസ്ഥാനമായ കളക്‌ട്രേറ്റിലെത്തിയ കളക്ടർ മുഖ്യമന്ത്രിയുടെ ഓൺലൈൻ അവലോകന യോഗത്തിൽ പങ്കെടുത്തു. ഡോ.ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് കോട്ടയത്തേക്കു കളക്ടറായി ഉള്ള നിയോഗം.

1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000 ല്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേര്‍സിറ്റിയില്‍ അസി.പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 2007 ലാണ് വകുപ്പ് മാറി റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായി കാസര്‍കോട് ചുമതലയേറ്റത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ തൃശ്ശൂരില്‍ ഡപ്യൂട്ടി കളക്ടറായി ചാര്‍ജെടുത്തു. ഇക്കാലത്ത് ഏറെക്കാലം തൃശൂര്‍ ജില്ലാ കളക്ടറുടെ ചുമതലയും വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും, കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.

അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയത്.

2013ല്‍ തൃശ്ശൂരിലെയും, 2015ല്‍ കാസര്‍കോട്ടെയും സേവനത്തിന് മികച്ച ഡെപ്യൂട്ടി കളക്ടറെന്ന അംഗീകാരം നേടിയിരുന്നു.

കാസർഗോഡ് പെരിയ സ്വദേശിയും എസ്ബിഐ കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.

Be the first to comment

Leave a Reply

Your email address will not be published.


*