വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം; ശ്രദ്ധിക്കുക

ഭക്ഷണം ചിലര്‍ വേഗത്തില്‍ കഴിയ്ക്കും, ചിലര്‍ സാവധാനത്തിലും. ആരോഗ്യപരമായി നോക്കിയാല്‍ ഇത് പതുക്കെ കഴിയ്ക്കുന്നതാണ് നല്ലത്. വേഗത്തില്‍ കഴിയ്ക്കുന്നത് ചിലര്‍ക്ക് ശീലമാകും, മറ്റു ചിലര്‍ നേരം ലാഭിയ്ക്കാനും. എ്ന്നാല്‍ വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ഇതെക്കുറിച്ച് അറിയൂ.

നമ്മുടെ തടി കൂടാനുളള പ്രധാന കാരണങ്ങളില്‍ ഒന്നാണ് വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നത് എന്നതാണ് വാസ്തവം. ഇതിലൂടെ ഭക്ഷണം ദഹിയ്ക്കാന്‍ പ്രയാസമാകുന്നു. ഇത് ദഹനപ്രശ്‌നങ്ങള്‍ സൃ്ഷ്ടിച്ച് തടി കൂടാന്‍ ഇടയാക്കുന്നു. ഇതു മാത്രമല്ല, വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ സാധ്യതയേറെയാണ്. കാരണം നമ്മുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകളാണ് വയര്‍ നിറഞ്ഞതായ തോന്നല്‍ നല്‍കുന്നത്. ഈ സിഗ്നലുകള്‍ ലഭിയ്ക്കാ്ന്‍ ഏകദേശം 20 മിനിറ്റു വേണ്ടി വരും. ഇതിനാല്‍ തന്നെ വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ വയര്‍ നിറഞ്ഞില്ലെന്ന തോന്നലില്‍ കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും. വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് സാവധാനം കഴിയ്ക്കുന്നതിനേക്കാള്‍ 60% അമിത വണ്ണം കൂടാന്‍ ഇടയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.വേഗത്തില്‍ കഴിയ്ക്കുമ്പോള്‍ ഭക്ഷണത്തിലൂടെ ഉമിനീര്‍ വേണ്ട രീതിയില്‍ കലരുന്നില്ല. ഇത് ദഹനം ബുദ്ധിമുട്ടാക്കുന്നു. ഇതു പോലെ വേഗം കഴിയ്ക്കുമ്പോള്‍ നല്ലതു പോലെ ചവച്ചരച്ചു കഴിയ്ക്കാത്തതും ഉമിനീര്‍ പ്രശ്‌നമുണ്ടാക്കുന്നു. വേഗം കഴിയ്ക്കുന്നവര്‍ വലിയ തോതില്‍ ഭക്ഷണം ഒറ്റയടിയ്ക്കു തന്നെ കഴിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുമാണ്. ഇതെല്ലാം തന്നെ ദഹന പ്രശ്‌നങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്. ദഹനം കുറയുന്നത് തടി കൂട്ടുക, മലബന്ധം, വയര്‍ വീര്‍ക്കുക തുടങ്ങിയ പല കാര്യങ്ങള്‍ക്കും ഇടയാക്കുന്നു.

പ്രമേഹത്തിനുള്ള കാരണം കൂടിയാണ് വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നത്. വേഗത്തില്‍ കഴിയ്ക്കുന്നത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നു. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ടൈപ്പ് 2 പ്രമേഹത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. വേഗത്തില്‍ കഴിയ്ക്കുന്നവര്‍ക്ക് ഈ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത പതുക്കെ കഴിയ്ക്കുന്നവരേക്കാള്‍ രണ്ടര മടങ്ങ് ഇരട്ടിയാണെന്ന് പഠനങ്ങള്‍ പറയുന്നു.

മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാന്‍ ഇത്തരത്തില്‍ കഴിയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ചാന്‍സുണ്ട്. ഈ അവസ്ഥ പ്രമേഹം, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. ഇതു പോലെ കഴിയ്ക്കുമ്പോള്‍ നമുക്ക് ഭക്ഷണം കഴിച്ചതായ സംതൃപ്തി ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. സ്വാദ് വേണ്ടതു പോലെ അറിഞ്ഞു കഴിയ്ക്കാന്‍, ഭക്ഷണം ആസ്വദിച്ചു കഴിയ്ക്കാന്‍ കഴിയാതെ വരുന്നു. ഇത് തടി കൂടാന്‍ കാരണമാകുന്ന ഒന്നാണ്.

Be the first to comment

Leave a Reply

Your email address will not be published.


*