
പാലിയേക്കര ടോൾ പാസയിൽ ടോൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധം ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയുടെ ഓഫീസിലേക്കു കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതു സംഘർഷത്തിന് വഴിയൊരുക്കി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാതെ ടോൾ പിരിക്കുന്നതിന് എതിരെയായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.
ദേശീയപാതയിലെ കുഴി അടയ്ക്കണമെന്നു പലതവണ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തിനിടെ ടോൾ പ്ലാസ ഓഫിസിനു സമീപമുള്ള ചെടിച്ചട്ടികളും പ്രവർത്തകർ തകർത്തു. ടോൾ പ്ലാസ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം തുടരുകയാണ് പ്രവർത്തകർ ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്‌ഥർ.
Be the first to comment