
ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച് ദീപക് പുനിയയും രവി കുമാറും സെമിയിൽ.
പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന് തകർത്ത് ക്വാർട്ടറിലെത്തിയ രവികുമാർ ബൾഗേറിയയുടെ ജോർജി വാംഗളോവിനെ 14-4 എന്ന സ്കോറിന് മറികടന്ന് സെമി ബർത്ത് ഉറപ്പിക്കുകയായിരുന്നു. സെമിയിൽ കസാഖ്സ്താന്റെ നൂറിസ്ലാം സനയെവാണ് രവികുമാറിന്റെ എതിരാളി.
പുരുഷൻമാരുടെ 86 കിലോഗ്രാം വിഭാഗത്തിൽ നൈജീരിയയുടെ അഗിയാവോമോർ എക്കെരെകെമെയെ 12-1 എന്ന സ്കോറിന് മറികടന്നാണ് ദീപക് പുനിയ ക്വാർട്ടറിലെത്തിയത്. പിന്നാലെ നടന്ന മത്സരത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് തോൽപ്പിച്ച് ദീപക് സെമിയിലേക്ക് മുന്നേറി. അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്ലറാണ് സെമിയിൽ ദീപക്കിന്റെ എതിരാളി.
വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ ലോകറാങ്കിങ്ങിൽ രണ്ടാമതുള്ള ബലാറസിന്റെ ഐറീന കുറാച്കീനയോട് 8-2 എന്ന സ്കോറിനാണ് അൻഷുമാലിക്ക് തോറ്റത്. ഐറീന ഫൈനലിലെത്തിയാൽ അൻഷുമാലിക്കിന് റെപ്പാഷെ റൗണ്ടിൽ മത്സരിക്കാം.
Be the first to comment