ഡിബിസൂപ്പര്‍ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു


ഡിസൈനിങ് നിര്‍മ്മാണ രംഗങ്ങളിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ ഡിസംബര്‍ 21ന് സമ്മാനിക്കും.

കൊച്ചി താജ് ഗേറ്റ് വേയില്‍ വൈകിട്ട് 6.30 മുതല്‍ 9 മണി വരെ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുതിര്‍ന്ന ആര്‍ക്കിടെക്റ്റുകളും അകത്തളാലങ്കാര വിദഗ്ധരും സാംസ്ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ആര്‍ക്കിടെക്ചറല്‍ പ്രോഡക്റ്റുകളുടെ ഗുണനിലവാരവും പുതുമയും കണ്ടെത്തി അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഡിബി സൂപ്പര്‍ബ്രാന്‍ഡ്സ് അവാര്‍ഡ്സിന്‍റെ ലോഗോ പ്രകാശനം ഇക്കഴിഞ്ഞ ജൂലായില്‍ ന്യൂഡല്‍ഹിയില്‍ വച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍വ്വഹിച്ചത്.

ആർക്കിടെക്ചറൽ പ്രോഡക്റ്റുകളുടെ ഗുണനിലവാരവും പുതുമയും കണ്ടെത്തി അംഗീകരിക്കുന്നതിനായി നൽകുന്ന ഡിബി സൂപ്പർ ബ്രാൻഡ്‌സ് അവാർഡ്‌സിന്റെ ലോഗോ പ്രകാശനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി നിർവ്വഹിച്ചു.ഡിസൈനർ പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ എൽ ഗോപകുമാർ, ഡിബി സൂപ്പർ ബ്രാൻഡ്‌സ് അഡ്വൈസറി ബോർഡ് അംഗം കെ.ജി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

പൊതുജന പങ്കാളിത്തത്തോടെ അഞ്ചുമാസക്കാലം ഓണ്‍ലൈനായും (www.dbsuperbrands.com) ഓഫ് ലൈനായും (വിവിധ മാഗസിനുകളിലൂടെയും ഡീലര്‍ നെറ്റ്വര്‍ക്കിലൂടെയും) നടന്ന വോട്ടിങ്ങിലൂടെയാണ് മികച്ച ആര്‍ക്കിടെക്ചറല്‍ ഉത്പന്നങ്ങളെ തെരഞ്ഞെടുത്തത്.

പൊതുജനങ്ങളും നിര്‍മ്മാണരംഗത്തെ പ്രമുഖരും പുരസ്ക്കാര നിര്‍ണ്ണയത്തില്‍ പങ്കാളികളായിരുന്നു. സേവനമികവും നിലവാരവും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും മുന്‍നിര്‍ത്തി വാസ്തുകലാരംഗത്ത് ഉപയോഗിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് ഇദംപ്രഥമമായി നല്‍കപ്പെടുന്ന പുരസ്ക്കാരമാണിത്.

സുസ്ഥിരവും പ്രകൃതി സൗഹൃദവും പ്രാദേശിക ലഭ്യതയുള്ളതുമായ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഒരു സാമൂഹ്യമാറ്റത്തിന് നാന്ദികുറിക്കുകയാണ് ലക്ഷ്യം.

ഉപഭോക്താക്കളുടെ സംതൃപ്തി, പ്രസ്തുത ബ്രാന്‍ഡിനെ കുറിച്ച് ജനങ്ങള്‍ക്കിടയിലെുള്ള അവബോധം, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സംഘടിത സാമൂഹിക ഉത്തരവാദിത്വം) പരിസ്ഥിതി സൗഹൃദ സമീപനം എന്നീ മാനദണ്ഡങ്ങളെ കൂടി ആസ്പദമാക്കിയാണ് ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സ് പുരസ്ക്കാരങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടത്.

പ്രസാധന രംഗത്ത് രണ്ടു പതിറ്റാണ്ടിന്‍റെ പരിചയ സമ്പത്തുള്ള ഡിസൈനര്‍ പബ്ലിക്കേഷന്‍സ് ഗ്രൂപ്പ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, ഈട്, സേവനങ്ങളുടെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലും നിരീക്ഷണങ്ങളുടെ വെളിച്ചത്തിലും വാസ്തുകലാ വ്യവസായ രംഗത്തെ മികച്ച ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാനുള്ള അസുലഭ അവസരമാണ് വോട്ടിങ്ങില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചത്.

തങ്ങള്‍ക്കു പരിചിതമായതും മുടക്കുന്ന പണത്തിനു തക്ക മൂല്യം നല്‍കുന്നതുമായ ഉല്‍പ്പന്നങ്ങളെയും അവയുടെ നിര്‍മ്മാതാക്കളേയും തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങളും പ്രൊഫഷനലുകളും കാണിച്ച താത്പര്യമാണ് ഡിബി സൂപ്പര്‍ ബ്രാന്‍ഡ്സിന്‍റെ വിജയത്തിന് നിദാനമായത്.



Be the first to comment

Leave a Reply

Your email address will not be published.


*