ഊണ് ഉഷാറാക്കാൻ ഞണ്ടുമാസല

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ പ്രിയപ്പെട്ടതാണ് ഞണ്ടു വിഭവങ്ങൾ, ഈ വിഭാവത്തിൻറെ രുചിയൊന്ന് വേറെതന്നെയാണ് ,ഊണിനൊപ്പം ഞണ്ടുമാസല ഉണ്ടെങ്കിൽ ഊണ് ഉഷാറാക്കാം ,ഊണിനൊപ്പം ചൂടോടെ കൂട്ടാൻ ഞണ്ട് മസാല തയ്യാറാക്കിയാലോ. തയ്യാറാക്കേണ്ട വിധം ഇങ്ങനെയാണ്,

പ്രധാന ചേരുവകൾ

ഞണ്ട്- ഒരു കിലോ
മുളകുപൊടി- ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി- രണ്ടര ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
ജീരകപ്പൊടി- ഒരു ടീസ്പൂൺ
കറുവപ്പട്ട- ഒന്ന്
ഗ്രാമ്പൂ- രണ്ട്
കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 50 മില്ലി ലിറ്റർ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
ചെറിയുള്ളി- 200 ഗ്രാം
തക്കാളി- രണ്ട്
പച്ചമുളക്- അഞ്ച്

മസാലയ്ക്ക്

അരടീസ്പൂൺ കുരുമുളകും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, അര ടീസ്പൂൺ വീതം ജീരകവും പെരുംജീരകവും വെളിച്ചെണ്ണ ചേർത്ത് അരച്ചെടുക്കുക

തയ്യാറാക്കുന്ന വിധം

ഞണ്ട് നന്നായി കഴുകി വൃത്തിയാക്കുക. ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഗ്രാമ്പൂ, പട്ട്, ചെറിയ ഉള്ളി, തക്കാളി എന്നവ ഇട്ട് വഴറ്റി അതിലേക്ക് പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഖറിവേപ്പില എന്നിവ ചേർക്കുക. ഇനി പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കാം. ഇനി എണ്ണ തെളിഞ്ഞു വരുമ്പോൾ തയ്യാറാക്കിയ മസാല ചേർക്കാം. ഇതിലേക്ക് ഞണ്ട് ഇടാം. അരക്കപ്പ് വെള്ളമൊഴിച്ച് വേവിക്കാം. തിളച്ച് തുടങ്ങുമ്പോൾ ഉപ്പിട്ട് അടച്ച് വച്ച് വേണം വേവിക്കാൻ. വെള്ളം വറ്റിയാൽ തീയണക്കാം. ഒരു പാനിൽ അഞ്ച് ചെറിയ ഉള്ളി, കറിവേപ്പില, രണ്ട് വറ്റൽ മുളക് എന്നിവ താളിച്ച്

Be the first to comment

Leave a Reply

Your email address will not be published.


*