കോവിഷീൽഡിന്റെ മൂന്നാംഡോസ് ഫലപ്രാപ്തി കൂട്ടുമെന്ന് കണ്ടെത്തൽ

കോവിഷീൽഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുന്നത് പ്രതിരോധശേഷി ഉയർത്താൻ സഹായിക്കുമെന്ന് പഠനം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ആദ്യ ഡോസെടുത്ത് 45 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കുന്നതാണ് ഏറെ ഫലപ്രദം. രണ്ടാംഡോസെടുത്ത് ആറുമാസത്തെ ഇടവേളയ്ക്കുശേഷമാണ് മൂന്നാം ഡോസ് സ്വീകരിക്കേണ്ടത്.

ഈരീതിയിൽ വാക്സിൻ സ്വീകരിച്ചാൽ കോവിഡിനെതിരായി പ്രവർത്തിക്കുന്ന ആന്റിബോഡി കൂടുതൽ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ ആൻഡ്രൂ പൊള്ളാർഡ് പറയുന്നത്. രോഗപ്രതിരോധശേഷി കൂട്ടാൻ മൂന്നാംഡോസും നൽകണോയെന്ന ചർച്ചകൾക്കിടയിലാണ് പുതിയ കണ്ടെത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*