കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളുടെ മുറിവാടക സർക്കാർ പുതുക്കി.

ചികിത്സ നിരക്കുകൾ 2645 മുതൽ 9776 രൂപ വരെ.കോവിഡ് ചികിത്സയ്ക്ക് സ്വകാര്യാശുപത്രികൾക്ക് ഇടാക്കാവുന്ന മുറിവാടക പുതുക്കി നിശ്ചയിച്ച് സർക്കാർ. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന പഴയ ഉത്തരവ് റദ്ദാക്കി.മൂന്ന് വിഭാഗങ്ങളായാണ് മുറിവാടക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 കിടക്കയിൽ താഴെയുള്ള ആശുപത്രികൾക്ക് ഇങ്ങനെയാണ് നിരക്ക്-ജനറൽ വാർഡ്- 2910 രൂപ, രണ്ട് കിടക്കയുള്ള മുറി- 2724 രൂപ
രണ്ട് കിടക്കയുള്ള എസി മുറി- 3174 രൂപ,സ്വകാര്യ മുറി- 3703 രൂപ,സ്വകാര്യ മുറി എസിയുള്ളത്- 5290 രൂപ.

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 നും 300 ഇടയിൽ കിടക്കകളുള്ള ആശുപത്രി ഈടാക്കാൻ ഉദ്ദേശിക്കുന്നത്, ജനറൽ വാർഡ്- 2645 രൂപ,രണ്ട് കിടക്കയുള്ള മുറി- 3678 രൂപ,രണ്ട് കിടക്കയുള്ള എസി മുറി- 4285 രൂപ,സ്വകാര്യ മുറി- 4999 രൂപ,സ്വകാര്യ മുറി എസിയുള്ളത്- 7142 രൂപ.മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന് ജൂൺ 16ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിത ചികിത്സാ നിരക്കിൽ കുറവു വരുത്തുന്നതിൽ ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിലാണ് നരക്ക് പുതുക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*