കോവിഡ് മുക്തർ 6 മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ: വിദഗ്ധ സമിതി

കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശുപാർശചെയ്തു . പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്നും ശുപാർശയിൽ പറയുന്നു. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി 4–8 ആഴ്ചകൾക്കുള്ളിൽ വാക്സീൻ എടുത്താൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് തീരുമാനമെടുക്കാം. നിലവിൽ ഇവർ വാക്സീൻ സ്വീകരിക്കാൻ യോഗ്യരായവരുടെ പട്ടികയിലില്ല. ഇതിനു പുറമേ കോവാക്സീന്റെ രണ്ടാം ഡോസ് 12–16 ആഴ്ച ദീർഘ്യത്തിൽ സ്വീകരിക്കുന്നതാകും ഉചിതമെന്നും ശുപാർശയിൽ പറയുന്നു.

നീതി ആയോഗ് അംഗം വി.കെ. പോൾ നേതൃത്വം നൽകുന്ന നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്യൂണൈസേഷന്റേതാണ് ശുപാശകൾ. ഇവ നാഷനൽ എക്സപേർട് ഗ്രൂപ് ഓൺ വാക്സീൻ അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തിനിനു ശേഷമേ നിലവിൽ വരൂ.

Be the first to comment

Leave a Reply

Your email address will not be published.


*