കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കും

കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കും; നിലവിലെ പട്ടിക മാറുമെന്നും ആരോ​ഗ്യമന്ത്രി.

കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കൊവി‍ഡ് മരണമായി കണക്കാക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമക്കിയിരുന്നു.

കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോ​ഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു.

കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കൊവി‍ഡ് മരണമായി കണക്കാക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമക്കിയിരുന്നു.ഇതേ തുടർന്നാണ് കേരളത്തിന് മരണ പട്ടിക പുതുക്കേണ്ടി വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*