
കോവിഡ് 19 പരിശോധന വീട്ടിൽ നടത്തുന്നതിന് ഐ.സി.എം.ആർ. അംഗീകാരം.
കോവിഡ് 19 പരിശോധന വീട്ടിൽ നടത്തുന്നതിന് ഐ.സി.എം.ആർ. അംഗീകാരം.റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്താം. കിറ്റുകൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനാരീതി മനസ്സിലാക്കുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കും.
രോഗലക്ഷണങ്ങൾ ഉളളവർക്കും കോവിഡ് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് സമ്പർക്കമുണ്ടായവർക്കും വീട്ടിൽ കോവിഡ് പരിശോധന നടത്താം. പോസിറ്റീവായ ആളുകള്‍ക്ക് യഥാര്‍ത്ഥ ഫലം തന്നെയാണ് കിറ്റ് നൽകുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി. വീണ്ടും വീണ്ടും പരിശോധിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരത്തിൽ പരിശോധനയിൽ നെഗറ്റീവ് എന്ന് കണ്ടെത്തുന്നവര്‍ ആര്‍ടിപിസിആർ പരിശോധന നടത്തേണ്ടതാണെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.
പൂനെ ആസ്ഥാനമായുള്ള മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡ് ആണ് കോവിസെൽഫ് ടിഎം (പാത്തോകാച്ച്) എന്ന കൊവിഡ് -19 ഒടിസി ആന്റിജൻ എൽഎഫ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം പരിശോധന നടത്താനാണ് അനുമതിയുള്ളത്.ഒരേ മൊബൈൽ ഫോൺ ഉപയോഗിച്ച് ടെസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉപയോക്താക്കൾക്കും ടെസ്റ്റ് സ്ട്രിപ്പിന്റെ ചിത്രം പകര്‍ത്തി സൂക്ഷിക്കുവാനും നിർദ്ദേശിക്കുന്നു. ഫോണിൽ നിന്നുള്ള ഡാറ്റ ഐസിഎംആർ കൊവിഡ് -19 ടെസ്റ്റിംഗ് പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സുരക്ഷിത സെർവറിൽ കേന്ദ്രീകൃതമായി ശേഖരിക്കുകയും, അവിടെ എല്ലാ ഡാറ്റയും ഒടുവിൽ സംഭരിക്കുകയും ചെയ്യും. രോഗിയുടെ വിവരങ്ങള്‍ പൂര്‍ണ സുരക്ഷിതമായിരിക്കുമെന്നും മെഡിക്കൽ ബോഡി ഉറപ്പ് നൽകുന്നു.
മൂക്കിലെ ശ്രവം ഉപയോഗിച്ചുള്ള പരിശോധന കിറ്റ് ഉടൻ വിപണിയിലെത്തും. അതേസമയം, ഗുരുതര രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഐസിഎംആര്‍ പറയുന്നു.വീട്ടിലിരുന്ന് പരിശോധന നടത്തുന്ന സംവിധാനം കൂടുി വരുന്നതോടെ രാജ്യത്തെ പരിശോധന നിരക്ക് ഉയരുമെന്നാണ് ഐസിഎംആര്‍ കണക്ക് കൂട്ടുന്നത്. 2 മണിക്കൂറിനുള്ളില്‍ 20,08,296 സാമ്പിളുകളാണ് പരിശോധിച്ചത്. വീട്ടിൽ ഇരുന്നും കൊവിഡ് ടെസ്റ്റ് ചെയ്യാമെന്നാകുമ്പോള്‍ ലാബുകളിലെ തിരക്കും കുറയും. പുതിയ സംവിധാനത്തിലൂടെ പ്രതിദിനം 33 ലക്ഷം പരിശോധന നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Be the first to comment