പച്ചപ്പുനിറഞ്ഞുനില്‍ക്കുന്ന 18 സെന്‍റ് പ്ലോട്ടിനു നടുവില്‍ വിശാലമായി നീണ്ടു പരന്നു കിടക്കുന്ന ‘ബിസ്മി’എന്ന ഒറ്റനില വീട്. ഫ്ളാറ്റ് റൂഫും ഗ്രേ വൈറ്റ് കളര്‍ സ്കീമും സ്റ്റോണ്‍ ക്ലാഡിങ്ങുമെല്ലാം കന്‍റംപ്രറിശൈലിയെ പിന്തുണയ്ക്കുന്നു.
ഒറ്റനില വീടാവണം, ഓപ്പണ്‍ നയത്തിനു പ്രാമുഖ്യം നല്‍കണം, അകത്തളങ്ങള്‍ വിശാലവും കാറ്റും വെളിച്ചവും കടന്നു വരുന്നതുമാവണം എന്നിങ്ങനെയായിരുന്നു വീട്ടുടമയുടെ ആഗ്രഹങ്ങള്‍.
ബിസിനസ്സുകാരനായ ഷബീര്‍ ബിസ്മിക്കും കുടുംബത്തിനുംവേണ്ടി മലപ്പുറം പൊന്നാനിയില്‍ പണിതിരിക്കുന്ന ഈ വീടിന്‍റെ ഡിസൈന്‍ നിര്‍വ്വഹിച്ചത് മലപ്പുറം പൊന്നാനിയിലുള്ള ബ്രിക്ക് & സ്റ്റോണ്‍ ആണ്.
2800 സ്ക്വയര്‍ ഫീറ്റുള്ള വീടിന്‍റെ മുന്‍വശത്തുള്ള മുറ്റമാകെ കോട്ടാസ്റ്റോണ്‍ പാകി ഇടയ്ക്ക് മാംഗ്ലൂര്‍ ഗ്രാസ് വിരിച്ചിരിക്കുന്നു. രണ്ട് വരാന്തകളാണ് വീടിനുള്ളത്.
വരാന്തയുടെ സീലിങ് മറൈന്‍ പ്ലൈ, വെനീര്‍ കൊണ്ട് പാനലിങ് ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. ഫ്ളോറിങ്ങിന് ലപ്പാറ്റോ ഫിനിഷ് ഗ്രനൈറ്റാണ്.
ലിവിങ്, ഫാമിലി ലിവിങ്, കിച്ചന്‍, കോര്‍ട്ട്യാര്‍ഡ്, സ്റ്റെയര്‍ ഏരിയ, പ്രെയര്‍ സ്പേസ്, ബാത്അറ്റാച്ച്ഡായ മൂന്നു കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് ഈ വീട്ടിലെ ഏരിയകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രധാന വാതില്‍ തുറന്ന് നേരെ പ്രവേശിക്കുന്നത് ഒരു കോര്‍ട്ട്യാര്‍ഡ് സ്പേസിലേക്കാണ്. ഇതിന്‍റെ ഇടതുഭാഗത്തായി ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്‍ ഏരിയകള്‍ ഓപ്പണ്‍ നയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഡൈനിങ്ങിന് അഭിമുഖമായി അല്‍പം സ്വകാര്യതയോടെയാണ് ലിവിങ് സ്പേസ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രേ കളറിലുള്ള സോഫാസെറ്റാണ് ലിവിങ്ങില്‍. സോഫാസെറ്റിക്കഭിമുഖമായിട്ടാണ് ടിവി യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്.
ഫ്ളോറിങ്ങിനായി വുഡന്‍ ഫിനിഷുള്ള ടൈലും വിട്രിഫൈഡ് ടൈലും ഉപയോഗിച്ചിരിക്കുന്നു. മറൈന്‍ പ്ലൈ വെനീറും ജിപ്സവും ഉപയോഗിച്ച് ഫാള്‍സ് സീലിങ് ചെയ്ത് എല്‍ഇഡി, ഹാങ്ങിങ് ലൈറ്റുകളും നല്‍കിയിരിക്കുന്നു.
ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്കുള്ള പ്രവേശന ഭാഗത്തായി വെര്‍ട്ടിക്കല്‍ ഡിസൈനില്‍ പ്ലൈയും വെനീറും ഗ്ലാസും ഉപയോഗിച്ച് തീര്‍ത്ത സെമിപാര്‍ട്ടീഷന്‍. ലിവിങ്ങില്‍ നിന്നും കിച്ചനിലേക്കും ഡൈനിങ്ങിലേക്കുമെല്ലാം കാഴ്ച സാധ്യമാണ്.
വെളിച്ചം ഉറപ്പാക്കി കോര്‍ട്ട്യാര്‍ഡ്
കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് ഡൈനിങ് ഏരിയയില്‍. എട്ടുപേരെ ഉള്‍ക്കൊള്ളുന്ന ഡൈനിങ് ടേബിളിനെ ഫോക്കസ് ചെയ്തുകൊണ്ട് ഹാങ്ങിങ് ലൈറ്റ് നല്‍കിയിരിക്കുന്നു. ഡൈനിങ്ങിനോട് ചേര്‍ന്ന് ഒരു ഇന്‍റേണല്‍ കോര്‍ട്ട്യാര്‍ഡ് ഒരുക്കിയിട്ടുണ്ട്.
വീടിനുള്ളില്‍ യഥേഷ്ടം വെളിച്ചമെത്തിക്കുന്ന കോര്‍ട്ട്യാര്‍ഡ് റൂഫില്‍ ടഫന്‍റ് ഗ്ലാസ് വിരിച്ചിരിക്കുന്നു. പരമാവധി ഹൈറ്റില്‍ ഡിസൈന്‍ ചെയ്ത കോര്‍ട്ട്യാര്‍ഡിനോട് ചേര്‍ന്ന ഭിത്തി ഇംപോര്‍ട്ടഡ് ക്ലാഡ് ടൈല്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
ഫ്ളോറിങ്ങിന് സെറാമിക് ടൈലാണ്. ബാക്കിയിടങ്ങളില്‍ ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലാണ്.

കോര്‍ട്ട്യാര്‍ഡിന്‍റെ ഇടതുഭാഗത്തായാണ് ഫാമിലിലിവിങ്. ഗ്രേ കളര്‍ സോഫാസെറ്റുള്ള ഇവിടെ ആട്ടുകട്ടിലിന്‍റെ സാന്നിധ്യവുമുണ്ട്. സോഫാസെറ്റിയോട് ചേര്‍ന്ന ഭിത്തി ഗ്രേ കളര്‍ കോണ്‍ക്രീറ്റ് ടെക്സ്ചര്‍ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
ഭിത്തിയില്‍ വെര്‍ട്ടിക്കലായി ലഡ്ജുകള്‍ നല്‍കി ക്യൂരിയോസിനും ഇടം നല്‍കിയിരിക്കുന്നു. ഓപ്പണ്‍ ടെറസിലേക്കുള്ള സ്റ്റെയര്‍കേസിനു സ്ഥാനം ഫാമിലി ലിവിങ്ങില്‍ നിന്നുമാണ്.
സ്റ്റെയറിനു താഴെയായി പ്രെയര്‍ സ്പേസിനും സ്റ്റെയര്‍ ലാന്‍ഡിങ്ങിലായി സ്റ്റഡി ഏരിയയ്ക്കും സ്ഥാനം കൊടുത്തിരിക്കുന്നു. എല്ലായിടങ്ങളിലും ജിപ്സവും വെനീറും ഉപയോഗിച്ച് സീലിങ് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
പാകത്തിനു മാത്രം
കോര്‍ട്ട്യാര്‍ഡിനോടു ചേര്‍ന്ന് അത്യാവശ്യ സ്റ്റോറേജ് സൗകര്യങ്ങളോടെ ഓപ്പണ്‍ കണ്‍സപ്റ്റിലാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ഘ’ ഷേപ്പുള്ള കിച്ചന്‍റെ കബോര്‍ഡുകള്‍ ബ്ലാക്ക് കളര്‍ ടഫന്‍റ് ഗ്ലാസ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.

കൗണ്ടര്‍ടോപ്പിന് വൈറ്റ് കളര്‍ നാനോ വൈറ്റാണ് ഉപയോഗിച്ചത്. ചെറിയ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനു കൂടി അടുക്കളയില്‍ സ്ഥാനം നല്‍കിയിരിക്കുന്നു. ഡൈനിങ്ങിലേക്കുള്ള പാര്‍ട്ടീഷനായും ഇത് വര്‍ത്തിക്കുന്നു.
മൂന്ന് ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളിലും വളരെ കുറവ് ഒരുക്കങ്ങള്‍ മാത്രമേയുള്ളൂ. എല്ലാ മുറികളിലെയും കട്ടിലിന്‍റെ ഹെഡ്റെസ്റ്റ് വരുന്ന ഭാഗത്തെ ഭിത്തി ടെക്സ്ചേര്‍ഡ് ഫിനിഷ് വാള്‍പേപ്പര്‍ കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
ഉയരംകുറഞ്ഞ കട്ടിലുകളാണ്. ഇളം നിറങ്ങളുടെ തീമിലാണ് കിഡ്സ്റൂമിന്‍റെ ഒരുക്കം. സ്ലൈഡിങ് വാഡ്രോബിന്‍റെ നിര്‍മ്മാണത്തിന് വെനീറാണ് ഉപയോഗിച്ചത്.
വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മിതത്വത്തിനും ഓപ്പണ്‍ നയത്തിനും പ്രാമുഖ്യം നല്‍കി കന്‍റംപ്രറി ഡിസൈനിങ് നയത്തിലൊരുക്കിയ വീട് വീട്ടുകാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ഒരുപോലെ സംതൃപ്തി നല്‍കുന്നു. പ്ലോട്ടിലുണ്ടായിരുന്ന കുളം സംരക്ഷിച്ച് വീടിനോട് ചേര്‍ത്ത് നിലനിര്‍ത്തിയിട്ടുമുണ്ട്.
Be the first to comment