മിനിമലിസം മാക്സിമം

ലാളിത്യം എന്നത് തീം പോലെ പിന്തുടരുന്ന കന്‍റംപ്രറി വീട്, ഫര്‍ണിച്ചറിലും ഫര്‍ണിഷിങ്ങിലും സീലിങ് വര്‍ക്കുകളിലുമെല്ലാം മിനിമലിസം പാലിച്ചിട്ടുണ്ട്.

കന്‍റംപ്രറി ശൈലിയുടെ അടിസ്ഥാന നയങ്ങളിലൊന്നായ മിനിമലിസത്തെ ഹൈലൈറ്റ് ചെയ്തു കൊണ്ട് ഡിസൈന്‍ ചെയ്ത വീടാണിത്.

വൈറ്റ്- വുഡന്‍ നിറസംയോജനത്തിനൊപ്പം ഗ്രേ കളര്‍ നാച്വറല്‍ ക്ലാഡിങ്ങും ജി.ഐ ലൂവറുകളുമാണ് അടിസ്ഥാന ഡിസൈന്‍ പാറ്റേണ്‍. സുബൈര്‍ റഹ്മാന്‍ (വിസാര്‍ഡ് ബില്‍ഡേഴ്സ് മാറഞ്ചേരി , മലപ്പുറം) ആണ് ഈ വീടിന്‍റെ സ്ട്രക്ചര്‍ റീ ചെയ്തത്.

ഡിസൈനറായ അസ്ലം പിലാക്കല്‍ (ട്രെന്‍ഡി ഹോം 4 യൂ, എടപ്പാള്‍) ആണ് ഇന്‍റീരിയര്‍ രൂപകല്‍പ്പനയ്ക്ക് പിന്നില്‍. ലാളിത്യം എന്നതിന് പ്രാധാന്യം നല്‍കിയാണ് എല്ലാ സ്പേസുകളിലും ഡിസൈന്‍ തുടര്‍ച്ച കൊണ്ടു വന്നത്.

ഇരുള്‍- പ്ലാവ് മരങ്ങള്‍ ഉപയോഗിച്ചായിരുന്നു മരപ്പണികള്‍. കട്ടിളകള്‍ക്ക് ഇരുളും വാതിലുകളുടെയും ജനലുകളുടെയും പാളികള്‍ ചെയ്യാന്‍ പ്ലാവും തെരഞ്ഞെടുത്തു.

എന്നാല്‍ വീടിന്‍റെ മൊത്തത്തിലുള്ള വുഡന്‍ തീമിന് തുടര്‍ച്ചയും ചേര്‍ച്ചയും വരുത്താന്‍ നാച്വറല്‍ ടീക്ക് വെനീറിന്‍റെ ഫിനിഷാണ് ഉപയോഗിച്ചത്. മുറികളുടെ ഡോറുകള്‍ ബെയ്ജ്-വാള്‍നട്ട് (ഓട്ടോമേറ്റീവ്) സ്പ്രേ പെയിന്‍റ് ഫിനിഷില്‍ ചെയ്തു.

സിറ്റൗട്ടിന്‍റെ പടികള്‍, അരഭിത്തി എന്നിവയ്ക്ക് ബ്ലാക്ക് ഗ്രനൈറ്റും ബാക്കിയിടങ്ങളിലെ ഫ്ളോറിങ്ങിന് വൈറ്റ് വിട്രിഫൈഡ് ടൈലും തെരഞ്ഞെടുത്തു. റോമന്‍ കര്‍ട്ടന്‍, വെനീഷ്യന്‍- സീബ്ര ബ്ലൈന്‍ഡുകള്‍ എന്നിവ ക്രമീകരിച്ചത് അകത്തളത്തില്‍ വ്യത്യസ്തത കൊണ്ടു വരുന്നു.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

സീലിങ് വര്‍ക്കും കോവ് ലൈറ്റിങും ഓരോ സ്പേസിനും യോജിക്കുന്ന വിധം ലളിതമാണ്. ടെംപേഡ് ഗ്ലാസ്, സ്റ്റീല്‍ സ്റ്റെഡ്, ഗ്രനൈറ്റ് പടികള്‍ എന്നിവ ചേര്‍ന്നതാണ് ഗോവണി.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ബാത്ത് റൂമോടു കൂടിയ അറ്റാച്ച്ഡ് ആയ നാലു ബെഡ്റൂമുകള്‍, കിച്ചന്‍, അപ്പര്‍ പാസേജ് കം സ്റ്റഡി ഏരിയ എന്നിവയാണ് വീട്ടിലെ സ്പേസുകള്‍.

ALSO READ: മിശ്രിതശൈലി

Project Facts

  • Designer: Aslam Pilakkal (Trendy Homes 4U, Edappal)
  • Project Type: Residential House
  • Owner: Abullaise A
  • Location : Edappal
  • Year Of Completion: 2018
  • Area : 2385 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*