ഇളം നിറങ്ങള്‍ക്കും ഉപയുക്തതയ്ക്കും പ്രാമുഖ്യം നല്‍കിയാണ് വീടൊരുക്കിയത്.
കടുംവര്‍ണ്ണങ്ങളുടേയോ അലങ്കാരവേലകളുടെയോ അതിപ്രസരമില്ലാതെയാണ് ഡിസൈനറായ ജോര്‍ഡി ജെയിംസ് (ജോര്‍ഡിക്ക് ഇന്‍റീരിയേഴ്സ്, തൊടുപുഴ) ഈ വീടൊരുക്കിയത്.

നിര്‍മ്മാണവേളയില്‍ തേക്ക് സമൃദ്ധമായി ഉപയോഗിച്ചതും ഫാള്‍സ് സീലിങ് പാടേ ഒഴിവാക്കിയതും എടുത്തു പറയത്തക്കതാണ്. വീടിന്‍റെ മേല്‍ക്കൂര ചെരിച്ചു വാര്‍ക്കുന്നതിനു പകരം ട്രസ്വര്‍ക്ക് ചെയ്ത് മുകള്‍ഭാഗത്ത് സെറാമിക് ടൈല്‍ ഒട്ടിച്ചിരിക്കുകയാണ്.
ALSO READ: അതിഭാവുകത്വമില്ലാതെ
വി ബോര്‍ഡു കൊണ്ട് പാനലിങ് ചെയ്താണ് ട്രസ് മേല്‍ക്കൂരയ്ക്കടിയിലെ സ്ക്വയര്‍ പൈപ്പുകള്‍ മറച്ചത്. കാഴ്ചഭംഗി ഉറപ്പാക്കാനായി മുകള്‍നിലയില്‍ രണ്ട് ചെരിഞ്ഞ മേല്‍ക്കൂരകളും നല്‍കിയിട്ടുണ്ട്.

റോഡ് നിരപ്പില്‍ നിന്ന് പന്ത്രണ്ട് അടി ഉയരത്തിലാണ് വീടിരിക്കുന്നത്. നല്ല ഉറപ്പുള്ള പ്ലോട്ടിലെ മണ്ണെടുത്ത് മാറ്റി രണ്ടര അടി താഴ്ത്തിയാണ് കരിങ്കല്ലുകൊണ്ടുള്ള അടിത്തറ കെട്ടിയത്.
RELATED READING: സുന്ദരമാണ് ക്രിയാത്മകവും
വീടിന്‍റെയും പ്ലോട്ടിന്‍റെയും ഉയരം കുറച്ചു കാണിക്കാനും മണ്ണിടിയാതിരിക്കാനുമാണ് മൂന്നടി ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടി വീടിനു ചുറ്റും സ്വാഭാവിക ചെരിവ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ബഫല്ലോ ഗ്രാസ് പിടിപ്പിച്ചത്.
വീടിന്‍റെ മുന്നിലുള്ള പാറയിലേക്ക് നോട്ടമെത്തത്തക്ക വിധമാണ് പൂമുഖവും മുകള്‍നിലയിലെ കിടപ്പുമുറിയും ഒരുക്കിയത്. ഉപയുക്തത മാത്രം ആധാരമാക്കിയ ലാളിത്യം നിറയുന്ന അകത്തളമാണ് ഇവിടുത്തേത്.
ലപ്പോത്ര ഫിനിഷ് ഗ്രനൈറ്റ്, വുഡന്‍, ഇറ്റാലിയന്‍ മാര്‍ബിള്‍ ഫിനിഷുകളിലുള്ള വിട്രിഫൈഡ് ടൈലുകള്‍ എന്നിവയാണ് നിലമൊരുക്കാന്‍ ഉപയോഗിച്ചത്. പൂമുഖ വാതിലിനു നേര്‍ക്കാണ് പ്രെയര്‍ ഏരിയ ക്രമീകരിച്ചത്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ലിവിങ് ഡൈനിങ് ഏരിയകള്‍ തുറസ്സായ നയത്തിലാണ്. പ്രധാന അടുക്കളയ്ക്ക് പുറമേ രണ്ട് വര്‍ക്കേരിയകളും, സ്റ്റോര്‍ റൂമും ഇവിടെയുണ്ട്. ഈ വീടിന്‍റെ ഗേറ്റ്, ഗോവണി, ബാല്‍ക്കണികള്‍ എല്ലാം ഒരേ പാറ്റേണിലാണ്.
ഗോവണിക്കു പിന്നിലുള്ളത് ഒഴികെയുള്ള കിടപ്പുമുറികള്‍ക്കെല്ലാം പ്രത്യേക ഡ്രസിങ് ഏരിയകളുണ്ട്. ബാല്‍ക്കണിയോട് കൂടിയ സ്യൂട്ട് റൂം മാത്രമേ മുകള്‍നിലയിലുള്ളൂ.
YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം
കിടപ്പുമുറിക്കനുബന്ധമായ ബാല്‍ക്കണിക്കു പുറമേ കാഴ്ചഭംഗി ഉറപ്പാക്കാനായി കിടപ്പുമുറിയിലേക്ക് നയിക്കുന്ന ഫോയറിന്‍റെ മുന്‍വശത്തും ഓപ്പണ്‍ ടെറസിനനുബന്ധമായും ബാല്‍ക്കണികള്‍ നല്‍കിയിട്ടുണ്ട്.
Project Highlights
- Designer: Jordy James ( Jordik Interiors, Ernakulam )
- Project Type: Residential House
- Owner: K.M Simon
- Location: Kolani, Thodupuzha
- Year Of Completion: 2019
- Area: 3200 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment