
- നേര്‍രേഖയില്‍ പണിതിരിക്കുന്ന ഈ വീട് നമ്മുടെ കാലാവസ്ഥയയ്ക്ക് ഇണങ്ങിയ വിധം ഓടു പാകിയ സ്ലോപിങ് റൂഫോടു കൂടിയാണ്.
- ഫാമിലിയുടെ സ്വകാര്യതയെ മാനിച്ച് പബ്ലിക്, പ്രൈവറ്റ്, സെമി പ്രൈവറ്റ് എന്നിങ്ങനെ മൂന്നായി തിരിക്കുകയായിരുന്നു അകത്തളത്തെ.
പ്ലോട്ടിന്‍റെ സവിശേഷത മൂലം നേര്‍രേഖയില്‍ പണിതിട്ടുള്ള ഒരു വീടാണിത്. വീടിന്‍റെ രണ്ടു വശത്തു കൂടിയും റോഡ് കടന്നു പോകുന്നതിനാല്‍ മുന്നില്‍ നിന്നു മാത്രമല്ല വശങ്ങളില്‍ നിന്നും കാഴ്ചാപ്രാധാന്യം ലഭിക്കുന്നുണ്ട്.
ALSO READ: മിശ്രിതശൈലി
നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയവിധം ഓടുപാകിയ സ്ലോപ്പിങ് റൂഫോടു കൂടിയ ഈ വീട് തലശ്ശേരിക്കടുത്ത് പാനൂരിലാണ്.

ബിസിനസുകാരനായ റാസിഖിനും കുടുംബത്തിനും വേണ്ടി ആര്‍ക്കിടെക്റ്റുമാരായ ആഷിക് കൃഷ്ണന്‍, ഫെബിന്‍ മുഹമ്മദ്, രാഹുല്‍ ബി.പി. (യുഗന്‍ ആര്‍ക്കിടെക്ചര്‍, കണ്ണൂര്‍) എന്നിവര്‍ ചേര്‍ന്നാണ് ഈ വീടിന്‍റെ നിര്‍മ്മാണം.
പരമ്പരാഗത നിര്‍മ്മാണ ആശയങ്ങളെ കാലത്തിനൊത്ത വിധം മോഡേണ്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന വീടിന്‍റെ അകത്തളത്തെ ഫാമിലിയുടെ സ്വകാര്യതയെ മാനിച്ച് പബ്ലിക്, പ്രൈവറ്റ്, സെമി പ്രൈവറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
ALSO READ: കൊളോണിയല്‍ ശൈലിയോട് സാമ്യം
നടുവിലെ പാസേജ് ഈ ഏരിയകളെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന ഫോക്കല്‍ പോയിന്‍റ് ആയി മാറുന്നു. പോര്‍ച്ചില്‍ നിന്നും ഒന്നും അല്ലാതെ മുറ്റത്തു കൂടി മുന്നിലെ വരാന്ത വഴി നേരിട്ടും വീടിനുള്ളിലേക്ക് പ്രവേശന മാര്‍ഗ്ഗം രണ്ടാണ്.

സ്കൈലിറ്റ്, പച്ചപ്പാര്‍ന്ന സൈഡ് കോര്‍ട്ട് എന്നിവയെല്ലാം വരാന്തയെ ലാന്‍ഡ്സ്കേപ്പുമായി ഏറെ അടുപ്പമുള്ളതാക്കുന്നു. അകത്തളത്തിലെ പാസേജിലേക്കാണ് പ്രധാന വാതില്‍ തുറന്നു കയറുന്നത്.
ALSO READ: വിശാലതയ്ക്കൊപ്പം ഡിസൈന്‍ മികവും
ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നീ ഏരിയകള്‍ തുറന്ന സമീപനത്തിലും പരസ്പരം ആശയവിനിമയം സാധ്യമാക്കുന്ന വിധവുമാണ്. വീടിന്‍റെ വടക്കുഭാഗത്തായാണ് ഈ കോമണ്‍ ഏരിയകള്‍ വരുന്നത്.

വടക്കു ദിശയില്‍ നിന്നുമുള്ള ഇന്‍ഡയറക്റ്റ് ലൈറ്റ് ഈ ഏരിയകളില്‍ നിറയുന്നുണ്ട്. മാത്രവുമല്ല ഈ ഏരിയ ഡബിള്‍ ഹൈറ്റിലാണ് അതിനാല്‍ ഗൃഹാന്തരീക്ഷം കൂടുതല്‍ കുളിര്‍മ നിറഞ്ഞതാകുന്നു.
തെക്കു ഭാഗത്തായാണ് കിടപ്പുമുറികളുടെ സ്ഥാനം. രാത്രിയില്‍ മാത്രം ഉപയോഗിക്കുന്നവയാണല്ലോ കിടപ്പുമുറികള്‍, പകല്‍ അധികം ആവശ്യം വരാത്തതിനാലും സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ ചൂട് കുറയുന്നതിനാലും കിടപ്പുമുറികള്‍ക്ക് സ്ഥാനം തെക്ക് ഭാഗത്ത് നല്‍കുകയായിരുന്നു.

തുറന്ന സമീപനത്തോടെയുള്ള സ്റ്റെയര്‍കേസ് ഏരിയ സ്കൈലൈറ്റ് കടന്നുവരും വിധമാണ്. സ്റ്റെയര്‍കേസ് കയറി ചെല്ലുന്നിടത്താണ് സ്റ്റഡി ഏരിയയ്ക്കു സ്ഥാനം നല്‍കിയിരിക്കുന്നത്.

ഫ്ളോട്ടിങ് രീതിയിലാണ് സ്റ്റെയര്‍കേസിന്‍റെ ക്രമീകരണം. ഈ സുതാര്യനയം മൂലം, കിച്ചനില്‍ ജോലി ചെയ്യുമ്പോഴും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുവാന്‍ വീട്ടുകാര്‍ക്ക് സാധിക്കുന്നു.
ഡൈനിങ് ഏരിയയോടു ചേര്‍ന്നുള്ള പാഷ്യോ അകത്തളത്തെ ലാന്‍ഡ്സ്കേപ്പുമായി ബന്ധിപ്പിക്കുന്നു. കിച്ചനും സ്വകാര്യതയും ഒപ്പം സൗകര്യങ്ങളും നിറഞ്ഞതാകുന്നു.

കുടുംബത്തിന്‍റെ സ്വകാര്യതയ്ക്കും അകത്തളത്തിന്‍റെ വിശാലതയ്ക്കും തുറന്ന നയത്തിനും തുല്യപ്രാധാന്യം നല്‍കി അകവും പുറവും തമ്മില്‍ തികഞ്ഞ സന്തുലിതാവസ്ഥ പാലിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീട്.
മിനിമലിസ്റ്റിക് നയത്തിലുള്ള അകത്തളം അലങ്കാരങ്ങള്‍ക്കും ഒപ്പം ലാന്‍ഡ്സ്കേപ്പിങ്ങിനും പ്രാധാന്യം നല്‍കിയുള്ളതാകുന്നു.
Project Facts
- Architects: Ar. Ashiq Krishnan, Ar. Febin Mohammed & Ar. Rahul. BP (Yugen Architecture, Kannur )
- Project Type: Residential house
- Owner: Razik Ellath
- Location: Panoor, Kannur
- Year Of Completion: 2019
- Area : 2900 Sq.Ft
Be the first to comment