- പൂര്‍ണ്ണമായും കന്‍റംപ്രറി അല്ല; ട്രഡീഷണലും അല്ല. രണ്ടു ശൈലികളുടെയും പല അംശങ്ങളെയും സ്വാംശീകരിച്ചു കൊണ്ടുള്ള മിശ്രിതശൈലി.
- കോര്‍ട്ട്യാര്‍ഡ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സ്പേസ്, വളരെ വിശാലമാണ്. ഓപ്പണ്‍ പ്ലാനിങ്ങിന്‍റെ മികച്ച മാതൃകയാണ് ഇവിടുത്തെ ഡൈനിങ്.
പരമ്പരാഗതമായ നിര്‍മ്മാണ സങ്കേതങ്ങളെ കാലത്തിനനുസരിച്ച് പുനരാവിഷ്കരിച്ചുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള വീട് കാലാവസ്ഥയോടും ചുറ്റുപാടുകളോടും ഇണങ്ങിനില്‍ക്കുന്നു.
ട്രോപ്പിക്കല്‍ കാലാവസ്ഥ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് സ്ലോപിങ് മാതൃകയിലുള്ള ഓടുപാകിയ മേല്‍ക്കൂര; അതിനോട് നീതി പുലര്‍ത്തുന്ന മുറ്റവും ലാന്‍ഡ്സ്കേപ്പും അങ്ങനെ നീതിയുക്തമായ നിര്‍മ്മാണം നടത്തിയിട്ടുള്ള സെന്തില്‍ മോഹന്‍റെയും കുടുംബത്തിന്‍റെയും ഈ വീടിന്‍റെ രൂപകല്പനയ്ക്കു പിന്നില്‍ ആര്‍ക്കിടെക്റ്റ് സച്ചിന്‍ എസും എഞ്ചിനീയര്‍ സത്യപാലനും ആണ് (ആര്‍ക്കി മെട്രിക്സ് ഇന്ത്യാ അസോസിയേറ്റ്സ്, കൊച്ചി).

എലിവേഷന്‍റെ കാഴ്ചയ്ക്ക് എടുപ്പ് നല്‍കുന്നത് മേല്‍ക്കൂരയില്‍ വിരിച്ചിട്ടുള്ള ഇറക്കുമതി ചെയ്ത ടൈലുകളാണ്. കന്‍റംപ്രറിയും അല്ല ട്രഡീഷണലും അല്ലാത്ത എന്നാല്‍ രണ്ടു ശൈലികളുടെയും അംശങ്ങളെ സ്വാംശീകരിച്ചു കൊണ്ടുള്ള ഒന്ന്.
മുഖപ്പുകള്‍ എല്ലാം തേക്കുതടിയില്‍ തീര്‍ത്തവയാകുന്നു. പരമ്പരാഗത മുഖപ്പുകളെ കുറച്ചുകൂടി ആധുനികവല്‍ക്കരിച്ച് സ്ട്രെയ്റ്റാക്കി നല്‍കിയിരിക്കുന്നു ഇവിടെ.
റൂഫ് പല ലെവലുകളിലാണ്. ഇത് വീടിന്‍റെ കാഴ്ചയ്ക്ക് കൂടുതല്‍ ആഴവും പരപ്പും നല്‍കുന്നുണ്ട്. പ്രവേശനമാര്‍ഗ്ഗം ഇരട്ടി ഉയരത്തിലാണ് ചെയ്തിട്ടുള്ളത്.
കാര്‍പോര്‍ച്ചും വരാന്തയും എല്ലാം ഹരിതസാന്നിധ്യമുള്ള ഇടങ്ങളാകുന്നു.

സ്വിമ്മിങ് പൂളിനു തുല്യമായ വാട്ടര്‍ ബോഡിക്കു സ്ഥാനം കാര്‍പോര്‍ച്ചിനു പിന്നിലാണ്. അകത്തേക്ക് കടക്കുമ്പോള്‍ ക്ലാസിക് സ്പര്‍ശമുള്ള കന്‍റംപ്രറി ഡിസൈന്‍ നയം കാണുവാനാകും.
ഇന്‍റീരിയര്‍ ഒരുക്കുന്നതില്‍ തടിക്കു പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഒരു സ്റ്റെപ്പിന്‍റെ ഉയര വ്യതിയാനത്തിലാണ് ലിവിങ്, ഡൈനിങ് ഏരിയകള്‍. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നത് വുഡുപയോഗിച്ചുള്ള കണക്റ്റിങ് ബ്രിഡ്ജാണ്.

കസ്റ്റമൈസ്ഡ് ഇരിപ്പിടങ്ങളുടെ പ്രൗഢി നിറയുന്ന ലിവിങ്, ഡൈനിങ് ഏരിയകളില്‍ ടിവി ഏരിയയും, സീലിങ് വര്‍ക്കും എടുത്തുനില്‍ക്കുന്നു.
സിറ്റൗട്ടിന് മുകളില്‍ ഇരട്ടി ഉയരത്തില്‍ നല്‍കിയിട്ടുള്ള ബാല്‍ക്കണി എലിവേഷന്‍റെ കാഴ്ചയ്ക്ക് ഗാംഭീര്യമേകുന്നു. വിശാലമായ ലിവിങ് ഏരിയ കടന്ന് ചെല്ലുന്നത് ഡൈനിങ്ങിലേക്കാണ്.
സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള ഏരിയയാണ് ഡൈനിങ്. ഇവിടെ നിന്നുമാണ് വീടിന്‍റെ അകത്തളത്തിന്‍റെ പ്രധാന ഹൈലൈറ്റായ സ്പൈറല്‍ സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്.
ലിവിങ്, ഡൈനിങ് ഏരിയകളില്‍ നിന്നും സ്റ്റെയര്‍കേസ് കാണാനാവും. സ്പൈറല്‍ ആകൃതിയില്‍ വളഞ്ഞു കയറിപോകുന്ന ഗോവണിയുടെ സ്റ്റെപ്പുകള്‍ക്ക് മരമാണ് ഉപയോഗിച്ചിരുന്നത്.
കൈവരികള്‍ക്ക് ഇടയ്ക്ക് ഗ്യാപ്പില്ലാതെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റെയര്‍കേസ് ഒരു ഡിസൈന്‍ എലമെന്‍റായി മാറുന്നു ഇവിടെ.

വളഞ്ഞു കയറിപോകുന്ന സ്റ്റെയറിനടിയിലെ സ്ഥലം കൂടി ഉള്‍പ്പെടുത്തി ചെയ്തിട്ടുള്ള ഫാമിലി ഏരിയയില്‍ ഇരിപ്പിടങ്ങള്‍ക്കും സ്റ്റെയര്‍കേസിന്‍റെ കര്‍വ് ആകൃതി സ്വീകരിച്ചിരിക്കുന്നു.
ഈ ഏരിയയ്ക്കു പിന്നില്‍ ഹരിതാഭ നിറഞ്ഞൊരു കോര്‍ട്ട്യാര്‍ഡാണ്. സ്റ്റെയര്‍കേസിന്‍റെ റൂഫിലെ സ്കൈലിറ്റ് സംവിധാനം വഴി എത്തുന്ന നാച്വറല്‍ ലൈറ്റ് ഇവിടെ വെളിച്ചം വിതറുന്നു.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ലിവിങ്, ഡൈനിങ് ഏരിയകളിലെ സീലിങ് വര്‍ക്ക് ആകര്‍ഷകമാണ്. സിഎന്‍സി കട്ടിങ് ബോര്‍ഡാണ് ലിവിങ്, ഡൈനിങ് ഏരിയകള്‍ക്ക് പാര്‍ട്ടീഷന്‍ തീര്‍ക്കുന്നത്.
ഇതൊരു ഡിസൈന്‍ എലമെന്‍റായി അകത്തളത്തില്‍ എടുത്തു നില്‍ക്കുന്നു. കോര്‍ട്ട്യാര്‍ഡ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സ്പേസ്, വളരെ വിശാലമാണ്. ഓപ്പണ്‍ പ്ലാനിങ്ങിന്‍റെ മികച്ച മാതൃകയാണ് ഇവിടുത്തെ ഡൈനിങ്, കിച്ചന്‍ സ്പേസുകള്‍.

ബുക്ക് ഷെല്‍ഫുകള്‍ കൊണ്ട് ഡൈനിങ് കിച്ചന്‍ ഏരിയകള്‍ക്ക് പാര്‍ട്ടീഷന്‍ തീര്‍ത്തിരിക്കുന്നു. കിച്ചനും പാന്‍ട്രിയും കൂടിയാണ് ഇവിടെ. ബ്ലാക്ക് ആന്‍റ് വൈറ്റ് നിറത്തിലുള്ള കിച്ചന് അക്രിലിക്കും ഗ്ലാസുമാണ് ഉപയോഗിച്ചിട്ടുള്ളത്.
പരിപാലനം എളുപ്പമാണ്. പാന്‍ട്രി ഏരിയയിലാണ് ബുക്ക് ഷെല്‍ഫ് നല്‍കിയിട്ടുള്ളത് ഇവിടം സ്റ്റഡി ഏരിയ കൂടിയാണ്. കുക്കിങ്ങിനിടയില്‍ കുട്ടികളുടെ പഠനകാര്യങ്ങളിലും ശ്രദ്ധിക്കുവാന്‍ കഴിയുന്നു.
ALSO READ: മിശ്രിതശൈലി
അകത്തളങ്ങള്‍ വിശാലവും സുതാര്യമായ പാര്‍ട്ടീഷനോടു കൂടിയവയും ആകുന്നു. മുകളിലും താഴെയുമായി 5 കിടപ്പുമുറികളാണ്.
പഴയകാലത്തെ വീടുകളിലെ എല്ലാ സൗകര്യങ്ങളും പുതിയ രീതിയില്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
കിടപ്പുമുറികളായാലും ശരി പേരന്‍റ്സിന്‍റെയും ഗ്രാന്‍റ് പാരന്‍റ്സിന്‍റെയും ശ്രദ്ധ എല്ലായിടങ്ങളിലും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.
മാസ്റ്റര്‍ ബെഡ്റൂം വുഡന്‍ ഫ്ളോറിങ്ങിന്‍റെ ഭംഗി വിളിച്ചോതുന്നതാണ്, പഴയ മാതൃകയിലുള്ള കട്ടിലും ലിവിങ് ഏരിയയും വുഡന്‍ ഫ്ളോറിങ്ങും പ്രൗഢി പകരുന്നു. ഫ്ളോറിന് വളരെ ലൈറ്റു കളര്‍ ആകയാല്‍ സീലിങ്, ഫര്‍ണിച്ചര്‍ എന്നിവയ്ക്ക് അല്പം കൂടി ഇരുണ്ട നിറമാണ് സ്വീകരിച്ചത്.
ALSO READ: ഹരിത ഭംഗിയില്‍
പ്ലൈ വെനീറാണ് സീലിങ്ങിന്. വുഡും സ്റ്റീലും കോമ്പിനേഷനിലുള്ള ഫാനും ലൈറ്റുകളും തെരഞ്ഞെടുത്തിരിക്കുന്നു.

നടുവിലെ സെന്‍ട്രല്‍ സ്പേസീല്‍ നിന്നും പുറത്തെ ലാന്‍ഡ്സ്കേപ്പിലേക്ക് ഇറങ്ങാം ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമായി ഗസേബു, സ്വിമ്മിങ് പൂള്‍, പാര്‍ട്ടി സ്പേസ് ഇവയെല്ലാമുണ്ട്.
ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി
വര്‍ക്കിങ് കിച്ചന്‍, സര്‍വന്‍റ്സ് ഏരിയ, ലോണ്‍ട്രി, ജിം, ഹോംതീയേറ്റര്‍ എന്നിങ്ങനെയെല്ലാ ഏരിയകളും കൃത്യമായ പ്ലാനിങ്ങിലൂടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഗ്രീന്‍, സസ്റ്റയ്നബിള്‍ എന്ന ആശയത്തെ കൂടി ഉള്‍ക്കൊള്ളിച്ചിട്ടുകൊണ്ട് സോളാര്‍ സംവിധാനവും നല്‍കിയിരിക്കുന്നു.
പഴമയെ മറക്കാത്ത, കുറച്ചുമാത്രം ഊര്‍ജ്ജ ക്ഷമത ആവശ്യമുള്ള സീറോ കാര്‍ബണ്‍ പുറത്തു വിടുന്ന, കിണര്‍ റീചാര്‍ജ്ജിന് സംവിധാനമുള്ള വീട് ഒരു മോഡേണ്‍ കുടുംബത്തിന്‍റെ കാലത്തിനൊത്ത ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള പ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങിയ വീടാകുന്നു.

വീടിന്‍റെ ചുറ്റുമുള്ള ഹരിത പ്രകൃതിയുടെ പിന്‍തുടര്‍ച്ച എന്ന വണ്ണമാണ് ക്ലാഡിങ്ങിനാല്‍ ശ്രദ്ധേയമായ ചുറ്റുമതിലും ലാന്‍ഡ്സ്കേപ്പും ഒരുക്കിയിട്ടുള്ളത്.
മുറ്റത്തു പാകിയ കരിങ്കല്ലുകള്‍ക്കിടയില്‍ പുല്ലുകള്‍ പിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതില്‍ പോലും ഹരിതാഭമായ ഡിസൈന്‍ എലമെന്‍റായി മാറിയിരിക്കുന്നു ഇവിടെ.
Project Facts
- Architect: Ar. Sachin Sathyan (Archimatrix India Associates, Vyttila, Kochi)
- Engineer: S. Sathyapalan (Safematrix, Muvattupuzha)
- Project Type: Residential House
- Owner: Sinthil Mohan
- Location: Near Okkal Junction Kalady
- Year Of Completion: 2019
- Area: 5900 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment