ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് പറയുന്നു.
കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
ന ിര്‍ഭാഗ്യമെന്നു പറയട്ടെ! ഇന്ന് കൂടുതല്‍ ആളുകളും കന്‍റംപ്രറി, ട്രഡീഷണല്‍ എന്നൊക്കെ പറഞ്ഞ് ശൈലികളുടെ പിന്നാലെ പായുകയാണ്. വീടിന്‍റെ പുറംമോടിയിലും കാഴ്ചയിലുമാണ് അവര്‍ക്ക് ശ്രദ്ധ.
സമൃദ്ധമായ വെളിച്ചം, കാലാവസ്ഥയോടുള്ള ഇണക്കം ഇവയൊക്കെ ചേര്‍ന്നുള്ള ആന്തരിക സൗന്ദര്യത്തിനും വീടിന്‍റെ ആത്മാവിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.
ALSO READ: ഹരിത ഭംഗിയില്‍
ശൈലികള്‍ എന്തുതന്നെയായാലും അതിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം ഡിസൈന്‍. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ വെറും ബാഹ്യമോടിയിലുള്ള ഭ്രമമാണിന്ന് കാണാനാവുന്നത്.
എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
സസ്റ്റയ്നബിള്‍, റെസ്പോണ്‍സിബിള്‍ ആര്‍ക്കിടെക്ചര്‍-അതായിരിക്കും ഇനി വരുവാന്‍ പോകുന്നത്. നമ്മുടെ ആര്‍ക്കിടെക്ചര്‍ സെന്‍സ് പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നതില്‍ സംശയമില്ല. പുതുതലമുറയിലെ യുവആര്‍ക്കിടെക്റ്റുമാരെല്ലാം ഇതേക്കുറിച്ച് ബോധവാന്മാരാണ്.
ഒരു വീടിന്‍റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
ഏതൊരു പ്രോജക്റ്റും പ്രധാനമായും മൂന്ന് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്.
ഒന്ന് തല്‍പ്രദേശത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങണം, രണ്ട് സൈറ്റിനു അനുയോജ്യമായിരിക്കണം, മൂന്ന് വീടിന്‍റെ ഉടമ ആരാണോ അവരുടെ ജീവിതശൈലിക്കിണങ്ങുന്നതാവണം. ജീവിതസൗഖ്യം (Living Comfort) പകരുന്നതായിരിക്കണം ഒരു വീട്.
ഒരു വീടിന്‍റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
വിഭവങ്ങള്‍, അത് എന്തുതന്നെയായാലും നിര്‍മ്മാണസാമഗ്രികള്‍ മാത്രമല്ല, റിസോഴ്സസ് എന്തുതന്നെയായാലും ഒരിക്കലും വേസ്റ്റാക്കരുത്. വേസ്റ്റേജ് പൂര്‍ണ്ണമായും ഒഴിവാക്കണം. ആര്‍ക്കിടെക്റ്റുകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വം വേണം.
പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
എനിക്ക് പ്രത്യേകിച്ച് ഒരു ശൈലിയോടും കൂടുതലായി താല്പര്യമില്ല. നമ്മുടെ കാലാവസ്ഥ, നമ്മുടെ സംസ്ക്കാരം എന്നിവയൊടൊക്കെ ചേര്‍ന്നുപോകുന്ന തരത്തിലുളള ഡിസൈന്‍ ആണെങ്കില്‍ അതിനെ കന്‍റംപ്രറി എന്നു വിളിക്കാം എന്നു ഞാന്‍ വിശ്വസിക്കുന്നു. കാലികശൈലിയാണ് നമുക്കിന്നാവശ്യം.
ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട്. എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
ബഡ്ജറ്റിനു പരിമിതി ഇല്ല എന്നു കരുതി എന്തും ചെയ്തു കൂട്ടുക എന്നതല്ല ഒരു ആര്‍ക്കിടെക്റ്റ് ചെയ്യേണ്ടത്. വരുമാനം ഓരോരുത്തര്‍ക്കും ഓരോതരത്തിലാവും. ഒന്നിനും പരിധിയില്ലെങ്കില്‍ ആര്‍ക്കിടെക്റ്റ് ഒരു പരിധി ഉണ്ടാക്കിയിരിക്കണം.
RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്‌ഡേറ്റാവാത്ത ആഡംബര വീട്
ബഡ്ജറ്റിനു പരിധിയില്ല എന്നത് ഒരു സാധ്യതയായി കണ്ട് എന്തെങ്കിലും പണിതു കൂട്ടാന്‍ ശ്രമിക്കരുത്.
ലഭ്യമായ കാര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമനുസരിച്ച് ഒരു വീടിനെ ഏറ്റവും മൂല്യവത്തായ രീതിയില്‍ ഡിസൈന്‍ ചെയ്യണം. ബഡ്ജറ്റ് ഉണ്ടെന്നു കരുതി ഇറക്കുമതി ചെയ്തവ മാത്രം ഉപയോഗിക്കണമെന്നില്ല. .
ഇറക്കുമതി ചെയ്ത സൗകര്യപ്രദമായ ധാരാളം ഉത്പന്നങ്ങള്‍ ഉണ്ടാവും. എന്നാല്‍, അവയേക്കാളും കൂടുതല്‍ ആയി, അതിനൊപ്പം നില്‍ക്കുന്ന ലോക്കല്‍ മെറ്റീരിയലുകള്‍ ലഭ്യമാണെങ്കില്‍ അവ തെരഞ്ഞെടുക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കും.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
ആര്‍ക്കിടെക്റ്റിന് ഉത്തരവാദിത്വവും സ്വന്തമായി ഒരു ജഡ്ജ്മെന്‍റും ഉണ്ടായിരിക്കണം. ചെയ്യുന്നത് മൂല്യവത്തായിരിക്കണം. ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായാലും ലോക്കലായാലും; വില കൂടിയാലും കുറഞ്ഞാലും.
പരിമിത ബഡ്ജറ്റുള്ള ക്ലയന്‍റിനു വേണ്ടി?
സ്ഥലത്തിന്‍റെ പരിധി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കും. സ്ഥല ഉപയുക്തതയ്ക്ക് പ്രാധാന്യം നല്‍കി മള്‍ട്ടിപര്‍പ്പസ് സ്പേസുകള്‍ക്ക് പ്രാധാന്യം നല്‍കും.
ALSO READ: മിശ്രിതശൈലി
ട്രെന്‍റുകള്‍ക്കും ശൈലികള്‍ക്കും പുറകേ പോകുന്നത് ഒഴിവാക്കും. ആഡംബരം ഒഴിവാക്കി ആവശ്യമുള്ളത് മാത്രം നിര്‍ദ്ദേശിക്കും.
അവരുടെ ചെറിയ സമ്പാദ്യം കൊണ്ട് സാധ്യമായ പരമാവധി കാര്യങ്ങള്‍ അവരുടെ വീടിനുള്ളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കും. പ്രത്യേകിച്ചും എനര്‍ജി സേവിങ് ആയ കാര്യങ്ങള്‍.
ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?
എന്‍റെ പ്രോജക്റ്റുകളിലെല്ലാം തന്നെ പുതിയ ഉല്പന്നങ്ങളും ടെക്നോളജിയും കൊണ്ടു വരുവാനും അവയുടെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്. സെന്‍സിബിള്‍ ആയ, മൂല്യവത്തായവ ഉപയോഗിക്കാം.
ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?
സോളാര്‍ ഫോട്ടോ വോള്‍ട്ടേജ് സിസ്റ്റം പോലുള്ള ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി സംവിധാനം പ്രായോഗികമാക്കുന്ന പുതിയ ടെക്നോളജി. വിദേശങ്ങളില്‍ പലയിടത്തും ഇത്തരം ടെക്നോളജി വ്യാപകമാണ്.
ALSO READ: ക്യൂട്ട് & എലഗന്‍റ്
എനര്‍ജി സംവിധാനങ്ങളില്‍ ഇനിയുള്ള കാലം നാം വളരെ ശ്രദ്ധാലുക്കളാവേണ്ടതുണ്ട്. ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി സംവിധാനം അടങ്ങിയിട്ടുള്ള റൂഫിങ് ഓടുകള്‍, ജനാലകള്‍ (സോളാര്‍ ഓടുകള്‍, ജനാലകള്‍)തുടങ്ങിയ ഇന്‍റര്‍ഗ്രേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്.
ഗ്ലോസിയും ആഡംബരപൂര്‍ണ്ണവുമായ മറ്റു മെറ്റീരിയലുകളേക്കാള്‍ പ്രകൃതിക്ക് ഇണങ്ങിയതും ഊര്‍ജ്ജദായകവുമായ ഉല്പന്നങ്ങള്‍.
സ്വന്തം വീടിനെക്കുറിച്ച്?
പ്രകൃതിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒന്നാണ് എന്‍റെ വീട്.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ്, ശില്പി ആര്‍ക്കിടെക്റ്റ്സ്, തേവര. ഫോണ്‍: 9847032049
Be the first to comment