വടക്കേ മലബാറിലെ പരമ്പരാഗത വീടുകള്‍ ഇഷ്ടപ്പെട്ടിരുന്ന ക്ലയന്‍റും കുടുംബവും അത്തരമൊരു വീട് തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു
രൂ പത്തിലും ഭാവത്തിലും കേരളീയ ശൈലി പ്രഖ്യാപിക്കുന്ന വീട്. ഓരോ ഡീറ്റെയ്ലുകളിലും നാടന്‍ തനിമ തുടിച്ചു നില്‍ക്കുന്നു. എന്നാല്‍ അകത്തളങ്ങളില്‍ കന്‍റംപ്രറി രീതിയിലാണ് സൗകര്യങ്ങളെല്ലാം.
ഡിസൈനര്‍മാരായ ദിലീപ് മണിയേരി, രാജു.ടി (ഷാഡോസ്, കോഴിക്കോട്) എന്നിവരാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്.

വീടിന്‍റെ ചുറ്റുമതിലും സ്ട്രക്ച്ചറും എല്ലാം പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലു കൊണ്ടാണ് കെട്ടിയത്.
വെട്ടുകല്ലിന്‍റെ ഭിത്തി ചൂട് കുറയ്ക്കുന്നതിനാല്‍ അകത്തളത്തില്‍ തണുപ്പ് നിറയുന്നു. സ്ട്രക്ച്ചറിലും മതിലിലും ഒന്നും ഫിനിഷിങ്ങിന് പ്രാധാന്യം നല്‍കിയിട്ടില്ല.

ഒരു ക്ലിയര്‍ കോട്ട് മാത്രമാണ് ഫിനിഷിങ്ങിനായി ചെയ്തത്. വടക്കേ മലബാറിലെ പരമ്പരാഗത വീടുകള്‍ ഇഷ്ടപ്പെട്ടിരുന്ന ക്ലയന്‍റും കുടുംബവും അത്തരമൊരു വീട് തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പടിപ്പുര, ടെംപിള്‍ ഡിസൈനിലുള്ള നാലു തട്ടുകളിലുള്ള മേല്‍ക്കൂര എന്നിവയെല്ലാം എക്സ്റ്റീരിയറിന് നല്ല എടുപ്പ് പകരുന്നു. മധ്യത്തിലെ മേല്‍ക്കൂര ഡബിള്‍ ഹൈറ്റിലാണ്. ഇത് കാറ്റും വെളിച്ചവും അകത്തെത്താന്‍ സഹായിക്കുന്നു.

ഫ്ളാറ്റ് റൂഫിന് മുകളില്‍ ജി.ഐ പൈപ്പ് കൊണ്ട് ട്രസ് ചെയ്ത ശേഷമാണ് ഓടിട്ടത്. സിറ്റൗട്ടിന് സോപാനം ശൈലിയാണ്.
ലിവിങ്, പൂജാമുറി, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, ബാത്ത് അറ്റാച്ച്ഡായ രണ്ടു കിടപ്പുമുറികള്‍ എന്നിവയാണ് ഈ വീട്ടിലെ ഏരിയകള്‍.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ഊണുമുറിയും പൂജാമുറിയും ഒരു ഹാളിന്‍റെ ഭാഗമാണ്. സ്ട്രക്ച്ചറും ഇന്‍റീരിയര്‍ ഫിനിഷും ലാന്‍ഡ്സ്കേപ്പും ഉള്‍പ്പെടെ 42 ലക്ഷം രൂപയാണ് ഈ വീടിന്‍റെ നിര്‍മ്മാണ ചെലവ്.

Project Facts
- Design: Dileep M & Raju T
- Project Type: Residential House
- Owner: Balan
- Location: Kasargod
- Year Of Completion: 2019
- Area: 1800 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment