- ബോക്സുകളും ലൂവറുകളും ചേരുന്ന ലളിതമായ ഡിസൈന്‍ പാറ്റേണുകള്‍ മാത്രം ചേര്‍ന്ന വീട്.
- മിനിമം ഡിസൈന്‍ പാറ്റേണുകള്‍ മാത്രമാണ് ഇന്‍റീരിയറില്‍ കൊണ്ടു വന്നിട്ടുള്ളത്.
പ്ലോട്ടിന്‍റെ കയറ്റിറക്കങ്ങളെ മികച്ച രീതിയില്‍ ഉപയുക്തമാക്കി ഡിസൈന്‍ ചെയ്ത വീടാണിത്. മെറീന ചെറിയാനും കുടുംബത്തിനും വേണ്ടി ആര്‍ക്കിടെക്റ്റ് ദീപക്ക് തോമസ് (കോണ്‍ക്രിയേറ്റേഴ്സ്, കട്ടപ്പന) രൂപകല്‍പ്പന ചെയ്ത വീട് കട്ടപ്പനയില്‍, 2077 സ്ക്വയര്‍ഫീറ്റിലാണുള്ളത്.

കോഫി- വൈറ്റ് നിറങ്ങള്‍ ചേരുന്ന സ്റ്റാന്‍ഡേര്‍ഡ് കോമ്പിനേഷനാണ് എക്സ്റ്റീരിയര്‍, ഗേറ്റ്, മതില്‍ എന്നിവിടങ്ങളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത്.
ബോക്സുകളും ലൂവറുകളും ചേരുന്ന മിനിമം ഡിസൈന്‍ പാറ്റേണുകള്‍ മാത്രം പ്രയോഗിച്ച് കന്‍റംപ്രറി ശൈലി മനോഹരമായി നടപ്പാക്കിയിരിക്കുന്നു ഇവിടെ.
കാര്യമായ ലെവല്‍ വ്യത്യാസമുള്ള പ്ലോട്ടില്‍ ബേസ്മെന്‍റ് ഉള്‍പ്പെടെ മൂന്നുലെവലില്‍ ആണ് സ്പേസുകള്‍ സ്ഥാനപ്പെടുത്തിയത്. നന്നായി ചെരിഞ്ഞ്, കുഴി പോലെയിരിക്കുന്ന സ്ഥലത്താണ് ബേസ്മെന്‍റ് ഏരിയ.

ടി.വി യൂണിറ്റ് ഉള്‍ക്കൊള്ളുന്ന ഫാമിലി ലിവിങ് ഏരിയ, ബാത്ത്റൂം അറ്റാച്ച്ഡ് ആയ രണ്ട് ബെഡ്റൂമുകള്‍ എന്നിവയാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചത്.
ഗ്രൗണ്ട് ലെവലില്‍ കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ് ഏരിയ, കോര്‍ട്ട്യാര്‍ഡ് എന്നീ ഏരിയകള്‍ ഒരുക്കി. ഫസ്റ്റ് ലെവലില്‍ ഡൈനിങ് ഏരിയ, കിച്ചന്‍, വര്‍ക്കേരിയ, യൂട്ടിലിറ്റി ഏരിയ, ബാത്ത് റൂം അറ്റാച്ച് ചെയ്ത മാസ്റ്റര്‍ ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം, കോമണ്‍ ടോയ്ലറ്റ് എന്നീ ഇടങ്ങളും സ്ഥാനപ്പെടുത്തി.

കാര്യമായ ലാന്‍ഡ്സ്കേപ്പ് വര്‍ക്കുകള്‍ ഇവിടെ ചെയ്തിട്ടില്ല. മുറ്റത്ത് പാത്ത്വേ മാത്രം സ്റ്റോണ്‍ ഉപയോഗിച്ച് ഇന്‍റര്‍ലോക്ക് ചെയ്തു. ഫോക്സ്ടെയില്‍ പാം, ഫിംഗര്‍ പാം, ബാംബു തുടങ്ങിയ ചെടികള്‍ മുറ്റത്ത് ലളിതമായ ഗ്രീനറി കൊണ്ടുവന്നിട്ടുണ്ട്.
സിറ്റൗട്ടിന്‍റെ വലതുവശത്തായി ഒരു എക്സ്റ്റേണല്‍ കോര്‍ട്ട്യാര്‍ഡ് ഒരുക്കിയിട്ടുണ്ട്. മിനിമം ഡിസൈന്‍ പാറ്റേണുകള്‍ മാത്രമാണ് അകത്തളത്തില്‍ നടപ്പാക്കിയിരിക്കുന്നത്.
സീലിങ്- പാനലിങ് വര്‍ക്കുകളൊന്നും ചെയ്തിട്ടില്ല. തേക്കുതടി കൊണ്ട് വാതിലുകള്‍ പണിതു. അകത്തളത്തിലെ വാതിലുകളുടെ കട്ടിളകളെല്ലാം കോണ്‍ക്രീറ്റ് കൊണ്ടാണ് ചെയ്തത്.

വിന്‍ഡോകള്‍ പണിയാന്‍ യു.പി.വി.സി ഉപയോഗിച്ചു. വുഡന്‍ പാറ്റേണിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ളോറിങ്ങിന് തെരഞ്ഞെടുത്തത്. ഗോവണിപ്പടികളിലും സിറ്റൗട്ടിലും മാത്രം ലപോത്ര ഗ്രനൈറ്റ് ഫ്ളോറിങ് നല്‍കി.
കിച്ചന്‍ കാബിനറ്റുകളും സ്റ്റോറേജ് വാഡ്രോബുകളും ഒരുക്കാന്‍ മള്‍ട്ടിവുഡ് ഉപയോഗിച്ചു. ഓട്ടോമേറ്റീവ് പെയിന്‍റ് കൊണ്ടാണ് ഫിനിഷിങ് വരുത്തിയത്. ബ്ലാക്ക് ഗ്രനൈറ്റ് കൊണ്ടാണ് അടുക്കളയിലെ കൗണ്ടര്‍ ടോപ്പ് ഒട്ടിച്ചത്.

ഫര്‍ണിച്ചര്‍ ഏറിയപങ്കും റെഡിമെയ്ഡ് വാങ്ങിയതാണ്. ഫാമിലി ലിവിങ് ഏരിയയില്‍ മാത്രം പഴയ ഫര്‍ണിച്ചര്‍ പോളിഷ് ചെയ്ത് സജ്ജീകരിച്ചു.
ഫോര്‍മല്‍ ലിവിങ്ങിനോട് ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡാണ് അകത്തളത്തിലെ സ്വാഭാവിക വെളിച്ചത്തിന്‍റെ ഉറവിടം. മഴയും വെയിലും വീട്ടകത്ത് എത്തുന്ന രീതിയിലാണ് ഇവിടം ഒരുക്കിയത്.
പെബിളുകള്‍ അലങ്കാരമാകുന്ന ഈ നടുമുറ്റത്ത് വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ചെയ്തു.ഫിക്സഡും തുറക്കാവുന്നതുമായ വലിയ ഗ്ലാസ് വിന്‍ഡോകള്‍ ബേസ്മെന്‍റില്‍ വരെ സ്വാഭാവിക വെളിച്ചം ഉറപ്പാക്കുന്നുണ്ട്.
പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനൊപ്പം മിതത്വത്തിനും പരിസ്ഥിതിഘടകങ്ങള്‍ക്കും നല്‍കിയ പ്രാധാന്യം തന്നെയാണ് ഈ വീടിന്‍റെ വ്യത്യസ്തത.
Project Facts
- Architect : Ar.Deepak Thomas (Concreators Architecture Studio, Kattappana, Idukki)
- Project Type: Residential House
- Owner: Mareena Cherian
- Location: Kochuthovala, Kattappana
- Year Of Completion: 2018
- Area: 2077 Sq.Ft
Be the first to comment