സ്പെസ്യയെ 4–1നു തകർത്ത് യുവെന്റസ്, ഡബിൾ ക്രിസ്റ്റ്യാനോ

ലാന്‍ഡ്സ്കേപ്പിന്‍റെയും എക്സ്റ്റീരിയറിന്‍റെയും ഡിസൈന്‍ മികവ് കൊ് ശ്രദ്ധേയമാകുന്ന ഭവനം.

പച്ചപ്പിന്‍റെ മടിത്തട്ടിലെ കൊളോണിയല്‍- കന്‍റംപ്രറി പ്രൗഢി. ഒറ്റ വാക്യത്തില്‍ ഇങ്ങനെ വിശദീകരിക്കാം ഈ വീടിനെ.

എഞ്ചിനീയര്‍ മൊയ്തീന്‍ കോയയാണ് സ്ട്രക്ച്ചറും എക്സ്റ്റീരിയറും രൂപകല്‍പ്പന ചെയ്തത്. റഫീഖ് മഞ്ചേരി( ഇനിഗോ ഡിസൈന്‍സ്, വണ്ടൂര്‍, മഞ്ചേരി) ആണ് ഇന്‍റീരിയര്‍ ഡിസൈനര്‍.

പ്രധാന റോഡില്‍ നിന്ന് നാലുമീറ്റര്‍ താഴ്ചയിലാണ് വീടിരിക്കുന്നത്. ചെരിഞ്ഞ പ്ലോട്ടിലെ ഹരിതാഭമായ ലാന്‍ഡ്സ്കേപ്പാണ് ഏറെ ഹൃദ്യം.

മൂന്നു തട്ടുകളായുള്ള റൂഫുകള്‍ മുഖപ്പിന് എടുപ്പേകുന്നു. പ്രധാന സ്ട്രക്ച്ചറില്‍ നിന്ന് വിട്ടുമാറി കാര്‍പോര്‍ച്ച് പണിതു.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

എന്നാല്‍ സിറ്റൗട്ടിനോടു ചേര്‍ന്നുള്ള ഫ്ളാറ്റ് റൂഫ് ഏരിയ ആവശ്യമെങ്കില്‍ പോര്‍ച്ചായി ഉപയോഗിക്കാം. ഈ ഏരിയയുടെയും ലാന്‍ഡ്സ്കേപ്പിന്‍റെയും ഇടയില്‍ വാട്ടര്‍ബോഡിയാണ്.

വാഹനങ്ങള്‍ക്ക് വരാനും തിരിച്ച് പോകാനും രണ്ട് ഡ്രൈവ് വേകള്‍ ഉണ്ട്. മുറ്റത്തേക്ക് പ്രത്യേക നടവഴിയുമുണ്ട്. ചെരിഞ്ഞ ലാന്‍ഡ്സ്കേപ്പിന്‍റെ ഭംഗിയേറ്റുന്നത് കൊറിയന്‍ പുല്‍ത്തകിടിയാണ്.

ALSO READ: ഹരിത ഭംഗിയില്‍

പേവ്മെന്‍റില്‍ കോട്ടാ-താന്തൂര്‍ പാറ്റേണുകള്‍ ഇടകലര്‍ത്തി നല്‍കി. മലേഷ്യന്‍ ഇരുളും നിലമ്പൂര്‍ തേക്കുമാണ് ഇവിടെ പ്രധാന തടിപ്പണികള്‍ക്കെല്ലാം ഉപയോഗിച്ചിരിക്കുന്നത്.

വാഡ്രോബുകള്‍, സ്റ്റോറേജ് യൂണിറ്റുകള്‍, നിഷുകള്‍, പാനലിങ്ങുകള്‍ എന്നിവയെല്ലാം പ്ലൈവുഡും നാച്വറല്‍ വെനീറും ഉപയോഗിച്ചാണ് ചെയ്തത്.

ALSO READ: മിശ്രിതശൈലി

കാര്‍പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്, ഫോര്‍മല്‍ ഫാമിലി- അപ്പര്‍ ലിവിങ്ങുകള്‍, ഡൈനിങ്, ഹാള്‍, കിച്ചന്‍, വര്‍ക്ക്ഏരിയ, സ്റ്റോര്‍, കോര്‍ട്ട്യാര്‍ഡ്, ബാല്‍ക്കണി, ആറ് ബെഡ്റൂമുകള്‍, ആറ് ബാത്ത്റൂമുകള്‍ എന്നിവയാണ് ഇവിടുത്തെ ഏരിയകള്‍.

ഇന്ത്യന്‍ മാര്‍ബിള്‍, വിയറ്റ്നാം വൈറ്റ് എന്നിവയാണ് ഫ്ളോറിങ്ങിന് തെരഞ്ഞെടുത്ത മെറ്റീരിയലുകള്‍. ആവശ്യമനുസരിച്ച് റോമന്‍,സീബ്ര, റോളിങ് കര്‍ട്ടനുകള്‍ വിന്‍ഡോകള്‍ക്ക് ഉപയോഗിച്ചു.

YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം

ഇന്‍റീരിയറിന്‍റെ പൊതുവെയുളള ഭാവത്തോടു യോജിക്കുന്ന വിധത്തിലുള്ള അമിതമല്ലാത്ത ജിപ്സം സീലിങ് വര്‍ക്ക് മാത്രമേ ഇവിടെയുള്ളു.

വെണ്‍മയ്ക്കൊപ്പം വുഡിന്‍റെയും ഗ്രീനറിയുടെയും വൈരുദ്ധ്യാത്മക ഘടകങ്ങള്‍ കൂടിയാണ് ഈ വീടിന്‍റെ പ്രൗഢിയുടെ ആധാരം.

Project Facts

  • Designer: Rafeeq & Shafeeq (INIGO Designs, Malappuram)
  • Owner: Shereef
  • Location: Karuvarakund, Malappuram
  • Year of Completion: 2019
  • Site Area: 50 cent
  • Built Area: 5150 sqft
  • Structural Engineer/Civil Engineer: Moideen Koya M
  • Photography: Akhil Komachy

Be the first to comment

Leave a Reply

Your email address will not be published.


*