ലളിതമാണ്; ഒപ്പം ആകര്‍ഷകവും എന്ന് ഈ വീടിന്‍റെ ഡിസൈനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം.
ഇന്‍റീരിയറിലെ ഏതൊരു ഏരിയ എടുത്താലും ലാളിത്യത്തിന്‍റെ മഹിമ വെളിവാകണം എന്നത് ലക്ഷ്യമിട്ടിരുന്നു
ല ളിതമാണ്; ഒപ്പം ആകര്‍ഷകവും എന്ന് ഈ വീടിന്‍റെ ഡിസൈനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം. ഈ വീടിന്‍റെ അകത്തളം ഒരുക്കിയിരിക്കുന്നത് ഡിസൈനര്‍ കലേഷ് കുമാറാണ്. (സ്പേസ്തെറ്റ്കിസ് കോട്ടയം).

കാഴ്ചയില്‍ ഒരു പഴമയുടെ പ്രതിച്ഛായയുണ്ട്. വുഡ് വര്‍ക്കുകളുടെ മികവും തികവും കാണുവാന്‍ കഴിയും വീടിനുള്ളിലും പുറമേയും. സാധാരണ ഓടുപാകിയ കേരള ശൈലിയിലുള്ള ചരിഞ്ഞ മേല്‍ക്കൂരകള്‍ കാലാവസ്ഥയോടും തല്‍പ്രദേശത്തോടും ഇണങ്ങുന്ന നിര്‍മ്മാണ രീതിയും.
ALSO READ: ഹരിത ഭംഗിയില്‍
പോര്‍ച്ച്, പൂമുഖ വരാന്ത, ലിവിങ്, ഡൈനിങ്, കിച്ചന്‍, ഫാമിലി ലിവിങ്, മൂന്ന് കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് അകത്തളം. ഉള്ളിലെ ഏതൊരു ഏരിയ എടുത്താലും ലാളിത്യത്തിന്‍റെ മഹിമ വെളിവാകുന്നുണ്ട്.

കനത്ത സീലിങ്ങ് വര്‍ക്കില്ല, നിറവിന്യാസങ്ങളില്ല. കനത്ത ഡിസൈന്‍ എലമെന്‍റുകളില്ല. പകരം വുഡുപയോഗിച്ചുള്ള ചില ചെറിയ കൊത്തുപണികള്‍, പാര്‍ട്ടീഷന്‍, പാനലിങ്, നിഷുകള്‍ എന്നിവ മാത്രം.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
ഈ വീട്ടിലെ സ്ഥലസൗകര്യങ്ങള്‍ക്ക് അനുസരിച്ച് ചെയ്തെടുത്ത ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങളില്‍ മാത്രം അല്പം വര്‍ണ്ണങ്ങള്‍, ചുവരുകളില്‍ ഇളം നിറങ്ങള്‍, ഏതാനും പെയിന്‍റിങ്ങുകള്‍, നിഷുകള്‍ക്കുള്ളില്‍ ചില കൗതുക വസ്തുക്കള്‍ എന്നിവയൊക്കെ കൊണ്ടാണ് ലാളിത്യത്തിന്‍റെ മഹത്വം വെളിവാക്കുന്ന ഈ വീട് കലേഷ് ഒരുക്കിയിട്ടുള്ളത്.

കുടുംബനാഥന്‍റെ സ്വന്തം സ്ഥലത്തെ തേക്കുമരങ്ങള്‍ മുറിച്ചാണ് വീടു നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഇവയെല്ലാം പരസ്പര ബന്ധിതവും ചുമരുകളുടെ മറയില്ലാതെയുമാണ്.
ALSO READ: മിശ്രിതശൈലി
വുഡ് ഉപയോഗിച്ച് ഏരിയ വേര്‍തിരിച്ചിരിക്കുന്നു. പൂമുഖത്തും ഡൈനിങ് ഏരിയയിലും ശില്പഭംഗിയൊത്ത തൂണുകള്‍ക്ക് സ്ഥാനമുണ്ട്. ഇത് കാരൈക്കുടിയില്‍നിന്നും പഴയവ വാങ്ങി പോളിഷ് ചെയ്ത് എടുത്ത് പുനരുപയോഗിച്ചിരിക്കുന്നവയാണ്.
മരപ്പണികളിലെ തേക്കിന്‍റെ മഹത്വം ഓരോ മുറികളിലും വ്യക്തമാവുന്നുണ്ട്. ഡൈനിങ് ഏരിയയില്‍നിന്നുമാണ് മുകളിലെ ആറ്റിക് സ്പേസിലുള്ള ഗോവണി.
സ്റ്റെയര്‍കേസിന്‍റെ മരപ്പണികള്‍ ശ്രദ്ധേയമാണ്. ഈ ഗോവണി ഫാമിലി ലിവിങ്ങിന്‍റെ പാര്‍ട്ടീഷന്‍കൂടിയാകുന്നു. മരത്തില്‍ തീര്‍ത്ത് ചങ്ങലകളില്‍ തൂങ്ങുന്ന ഊഞ്ഞാലിനും ക്രോക്കറി ഷെല്‍ഫിനും ഡൈനിങ്ങില്‍ സ്ഥാനമുണ്ട്.
ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പണ്‍ കൗണ്ടറോടുകൂടിയാണ് അടുക്കള.

സമൃദ്ധമായ സ്റ്റോറേജ് കബോഡുകള്‍ നിറയുന്ന വെളിച്ചവും വിശാലതയും ഫാമിലി ഡൈനിങ് സ്പേസുമുള്ള കിച്ചനും മരപ്പണികളില്‍ തേക്കിന്‍റെ മഹിമ തെളിയിക്കുന്നു.
മരപ്പണി ധാരാളമുണ്ടെങ്കിലും അവയൊന്നും അമിതമായി അനുഭവപ്പെടാതിരിക്കാന്‍ ഡിസൈനര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
കിടപ്പുമുറികളിലും ലാളിത്യം, വെളിച്ചം, വിശാലത എന്നിവയ്ക്കാണ് പ്രാമുഖ്യം.
മിനിമലിസത്തിന്‍റെ അംശങ്ങള്‍ ബെഡ്റൂമുകളില്‍ കാണാം. കട്ടിലുകളുടെ ഹെഡ്ബോര്‍ഡ് ശ്രദ്ധേയമാണ്. ചുമരുകളിലും നിലത്തുമെല്ലാം സ്വീകരിച്ചിട്ടുള്ള ഇളം നിറം വീടിന് വെളിച്ചവും വിശാലതയും നല്‍കാന്‍ ഉപകരിക്കുന്നു.
ഫര്‍ണിച്ചര്‍ ഡിസൈനുകള്‍ എല്ലാം ശ്രദ്ധേയമായവ തന്നെ. ലാളിത്യത്തിലൂടെ, മിതത്വത്തിലൂടെ മികവു പ്രകടിപ്പിക്കുന്ന ഈ അകത്തളത്തിന് ക്ലാസ്സിക് ശൈലിയുടെ സ്പര്‍ശമാണ് നല്‍കിയിട്ടുള്ളത്.
എക്കാലവും നിലനില്‍ക്കുന്ന, മറ്റ് ശൈലികള്‍ക്കിടയില്‍ എന്നും വ്യക്തിത്വത്തോടെ നില്‍ക്കുന്നതാണ് ക്ലാസ്സിക് ശൈലി.
Project Facts
- Designer : Kalesh Kumar (Spacethetics, Kottayam)
- Project Type : Residential house
- Owner : Punnoose V
- Location : Ranni, Pathanamthitta
- Area : 3500 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment