കാലികഭംഗിയോടെ

അകത്തും പുറത്തും സമകാലിക ബിംബങ്ങള്‍ക്ക് പ്രാമുഖ്യമുള്ള വീട്

ഡിസൈന്‍ എലമെന്‍റ് എന്നതിലുപരി വിവിധ ഇടങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനാണ് വെനീറില്‍ തീര്‍ത്ത ജാളിവര്‍ക്കുകള്‍ അകത്തളത്തിന്‍റെ ഭാഗമാക്കിയത്.

ഒത്ത ചതുരാകൃതിയിലുള്ള പ്ലോട്ടിലായിരുന്നു വീട് പണിയേണ്ടത് എന്നതിനാല്‍ ബോക്സ് മാതൃകകളും വര്‍ത്തുളാകൃതിയും സമന്വയിക്കുന്ന ആകൃതി വീടിന് നല്‍കുക എന്നത് എളുപ്പമായിരുന്നു.

RELATED READING: ടോട്ടല്‍ കന്‍റംപ്രറി

എക്സ്റ്റീരിയറില്‍ ഐവറി-ഗ്രേ നിറക്കൂട്ടിനാണ് പ്രാമുഖ്യം. ചുറ്റു മതിലിലും ഗേറ്റിലും സമകാലിക ശൈലിക്കിണങ്ങുന്ന തുറസ്സുകള്‍ ഇടം നേടിയിരിക്കുന്നു. ഡിസൈനര്‍മാരായ ഷാനവാസ്, റജീന (ഡീകോഡ് ഇന്‍റീരിയേഴ്സ്, മലപ്പുറം) എന്നിവരാണ് ഈ വീടിന്‍റെ രൂപകല്പ്പനയ്ക്കു പിന്നില്‍.

ഡിസൈനര്‍മാരായ ഷാനവാസ്, റജീന (ഡീകോഡ് ഇന്‍റീരിയേഴ്സ്, മലപ്പുറം) .

ഓപ്പണ്‍ ടെറസിലെ മേല്‍ക്കൂരയിലും ബാല്‍ക്കണിയിലും ടഫന്‍ഡ് ഗ്ലാസിട്ടിരിക്കുകയാണ്. കാര്‍പോര്‍ച്ചിന്‍റെ വശത്തെ ഭിത്തി പൂര്‍ണ്ണമായും അടച്ചു കെട്ടുന്നതിനു പകരം ജനാല നല്‍കിയത് എടുത്തു പറയത്തക്കതാണ്.

RELATED READING: സുന്ദരമാണ് ക്രിയാത്മകവും

എലിവേഷനില്‍ നിന്നാരംഭിക്കുന്ന പര്‍ഗോളയുടെ സാന്നിധ്യം വീട്ടകത്തുടനീളം ഡിസൈന്‍ എലമെന്‍റായി മാറുന്നുണ്ട്. ഡിസൈന്‍ എലമെന്‍റ് എന്നതിലുപരി വിവിധ ഇടങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനാണ് വെനീറില്‍ തീര്‍ത്ത ജാളിവര്‍ക്കുകള്‍ അകത്തളത്തിന്‍റെ ഭാഗമാക്കിയത്.

ടൈല്‍ ക്ലാഡിങ് ചെയ്തും വാള്‍പേപ്പര്‍ ഒട്ടിച്ചും ഇവിടുത്തെ ഭിത്തികള്‍ അലങ്കരിച്ചിരിക്കുന്നു.

മറ്റിടങ്ങളേക്കാള്‍ ഒരടി താഴ്ത്തി ഫ്ളോറിങ് ചെയ്ത ഫോയറിലൂടെയാണ് പൂമുഖത്തു നിന്ന് മറ്റിടങ്ങളിലേക്ക് പ്രവേശനം. ഇവിടത്തെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത ഭിത്തിയാണ് പൂമുഖവാതില്‍ തുറക്കുമ്പോഴേ ദൃശ്യമാകുന്നത്.

YOU MAY LIKE: അതിഭാവുകത്വമില്ലാതെ

ഇവിടെയും ഇതിനു തൊട്ടുമുകളിലുള്ള അപ്പര്‍ലിവിങ്ങിലും സീലിങ്ങില്‍ നിന്നാരംഭിച്ച് ഭിത്തിയിലേക്കെത്തി നില്‍ക്കും വിധത്തില്‍ പര്‍ഗോള നല്‍കിയിട്ടുണ്ട്. ഫോയറിലെ ജാളിവര്‍ക്കുള്ള പാര്‍ട്ടീഷനാണ് ലിവിങ്ങിന്‍റെ സ്വകാര്യത ഉറപ്പാക്കുന്നത്.

ഉപയുക്തത ആധാരമാക്കിയ ഒരുക്കങ്ങളേ ഡൈനിങ്ങിലുള്ളൂ. ഫോയറിലെ വാള്‍ പേപ്പര്‍ ഒട്ടിച്ച ഭിത്തിക്കിരുവശവുമായാണ് മാസ്റ്റര്‍ ബെഡ്റൂമും അടുക്കളയും ക്രമീകരിച്ചത്.

വുഡ്, ഗ്ലാസ് കോമ്പിനേഷന്‍ കൈവരിയും തടിപ്പടവുകളുമുള്ള ഗോവണിയും ഫോയറിന്‍റെ ഭാഗമാണ്. ഗോവണിച്ചുവട്ടില്‍ സജ്ജീകരിച്ച വാഷ് ഏരിയയുടെ ഭിത്തി നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്താണ് ഹൈലൈറ്റ് ചെയ്തത്.

YOU MAY LIKE: ഉള്ളതുകൊണ്ട് എല്ലാം

സ്റ്റെയര്‍ ഏരിയയുടെ ഫാള്‍സ് സീലിങ്ങില്‍ ത്രികോണ മാതൃകകള്‍ ഉള്‍പ്പെടുത്തിയതും സ്റ്റെയര്‍ ലാന്‍ഡിങ്ങിലെ ഭിത്തിയില്‍ പര്‍ഗോള നല്‍കി ടഫന്‍ഡ് ഗ്ലാസിട്ടതും പെട്ടെന്ന് കണ്ണിലുടക്കും. വെനീര്‍ പാനലിങ്, ടെക്സ്ചര്‍ പെയിന്‍റ് എന്നിവ ചെയ്തും വാള്‍പേപ്പര്‍ ഒട്ടിച്ചുമാണ് ഇവിടുത്തെ കിടപ്പുമുറികള്‍ അലങ്കരിച്ചത്.

കിടപ്പുമുറികളിലെല്ലാമുണ്ട് വാക്ക് -ഇന്‍- വാഡ്രോബുകള്‍. ബ്രേക്ക് ഫാസ്റ്റ് സൗകര്യത്തോടെയുള്ള മെയിന്‍ കിച്ചനു പുറമേ മോഡുലാര്‍ അലൂമിനിയം വര്‍ക്കിങ് കിച്ചനും ഇവിടെയുണ്ട്.

അകത്തും പുറത്തും സമകാലിക ബിംബങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഈ വീട് കേവലം ആറുമാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.

Fact File

  • Designers : Shanavas & Rajeena
  • Project Type : Residential house
  • Owner : Unus
  • Location : Kondotty, Malappuram
  • Year Of Completion : 2019
  • Area : 2900 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*