കോവിഡ് ഇൻഷുറൻസ് : കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വന്ന് പോയവരാണോ? എങ്കിൽ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നതാണ് കാരണം. വൈറസ് ബാധ നെഗറ്റീവ് ആയി മൂന്ന് മാസത്തിന് ശേഷം രോഗിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച് പോളിസി എടുക്കാമായിരുന്നു, നേരത്തെ. എങ്കിലും ഇപ്പോള്‍ ചില കമ്പനികള്‍ ആറ് മാസം വരെ കൂള്‍ ഓഫ് പീരിയഡ് പറയുന്നുണ്ട്. കോവിഡിന് ശേഷമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എത്ര കണ്ട് വലുതാണ് എന്ന് ഇനിയും വ്യക്തമായിട്ടില്ലാത്തതിനാല്‍ പല കമ്പനികളും ഇത്തരക്കാര്‍ക്ക് പോളിസി നല്‍കാന്‍ പോലും വലിയ താത്പര്യം കാണിക്കുന്നില്ല.പലപ്പോഴും ഇത്തരക്കാര്‍ മെഡിക്കല്‍ ടെസ്ററിന് വിധേയമായി അവയവങ്ങള്‍ക്ക് ഗുരുതരമായി രോഗബാധ ഉണ്ടായിട്ടില്ലെന്ന് തെളിയിച്ചാല്‍ മാത്രമേ പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാനാവു.

രോഗികളില്‍ ചിലര്‍ക്കെങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ പിന്നീടും നിലനില്‍ക്കുന്നുണ്ട്. ശ്വാസകോശം, കിഡ്‌നി, ഹൃദയം എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ അവയങ്ങള്‍ക്ക് സ്ഥിരമായ വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരസൂഖത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഇത്തരം ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളവരെ സബ്-സ്റ്റാന്‍ഡേര്‍ഡ് ലൈഫ് വിഭാഗത്തിലാണ്  പെടുത്തിയിരിക്കുന്നത്. കോവിഡിന് ശേഷം മൂന്ന്- ആറ്് മാസം കഴിഞ്ഞ് ഇത്തരം അസുഖങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിന്റെ തോതനുസരിച്ച് ഇത്തരക്കാര്‍ക്ക് പ്രീമിയത്തില്‍ 20-30 ശതമാനം വര്‍ധനയുണ്ടാകും. എത്ര അവയവങ്ങളെ കോവിഡ് ബാധിച്ചു എന്നത് വിലയിരുത്തിയാകും അധിക പ്രീമിയം

Be the first to comment

Leave a Reply

Your email address will not be published.


*