
ലഡ്ഡു എന്ന് കേട്ടാൽ വായിൽ വെള്ളമൂറാത്തവരായി ആരുമില്ല. പല തരത്തിലുള്ള ലഡ്ഡു നമ്മുക്ക് തയാറാക്കാൻ സാധിക്കും. തേങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന കോക്കനട്ട് ലഡ്ഡുകുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവങ്ങളിൽ ഒന്നാണ്. കോക്കനട്ട് ലഡ്ഡു വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
പ്രധാന ചേരുവകൾ
തേങ്ങ ചിരവിയത് – രണ്ടര കപ്പ്
ശർക്കര പൊടിച്ചത് – ഒരു കപ്പ്
ഏലക്ക പൊടിച്ചത് – അര ടീസ്പൂൺ
നെയ്യ് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു ചൂടായ പാനിൽ നെയ്യൊഴിച്ച് തേങ്ങ ചിരവിയത് ചേർത്ത് ഇളക്കുക. ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർത്ത് ഉരുകിയോചിക്കുന്നത് വരെ ഇളക്കുക. ഇതിലേക്ക് ഏലക്കാപൊടി ചേർത്തിളക്കുക. ഇറക്കിവെച്ചു ചൂടാറിയ ശേഷം ഉരുട്ടിയെടുക്കുക.രുചികരമായ കോക്കനട്ട് ലഡ്ഡു തയ്യാർ.
Be the first to comment