ബെയ്ജ്, ബ്രൗണ്‍ നിറങ്ങള്‍ക്കും സൂര്യ ബിംബത്തിന്‍റേതു പോലുള്ള ഡിസൈന്‍ പാറ്റേണുകള്‍ക്കുമാണ് ഈ വീട്ടില്‍ പ്രാമുഖ്യം നല്‍കിയത്.
സമകാലിക-ക്ലാസി ക്കല്‍ ശൈലികള്‍ സമന്വയിക്കുന്ന വീടാണിത്. ആര്‍ക്കിടെക്റ്റുമാരായ അനൂപ് ചന്ദ്രനും, മനീഷ അനൂപും (അമാക് ആര്‍ക്കിടെക്റ്റ്സ്, തൃശൂര്‍) ആണ് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ വീട് ഒരുക്കിയത്.

വൈറ്റ് ഗ്രേ നിറക്കൂട്ടിനൊപ്പം നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങും എക്സ്റ്റീരിയറില്‍ ഇടം നേടിയിട്ടുണ്ട്. അകത്തളത്തില്‍ ബെയ്ജ് ബ്രൗണ്‍ നിറങ്ങള്‍ക്കാണ് പ്രാമുഖ്യം.
മുന്നിലും വലതു വശത്തും റോഡുകളുള്ള പ്ലോട്ടില്‍ നിലകൊള്ളുന്ന വീടിന്‍റെ വലത് വശത്ത് ഒരു കുളവും പിന്നില്‍ വീട്ടുടമയുടെ തറവാടുമാണുള്ളത്. പേവിങ് ടൈല്‍ പാകിയ മുന്‍മുറ്റത്ത് വൃത്താകൃതിയില്‍ പുല്‍ത്തകിടിയും ഒരുക്കിയിട്ടുണ്ട്.

ഇവിടുത്തെ ജനലുകളും വാതിലുകളും തേക്കിന്‍തടിയില്‍ തീര്‍ത്തവയാണ്. പൊതുഇടങ്ങളില്‍ ഇറ്റാലിയന്‍ മാര്‍ബിളും മറ്റിടങ്ങളില്‍ വിട്രിഫൈഡ് ടൈലുമാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്.
YOU MAY LIKE: ഹൈറേഞ്ചിലെ സുന്ദരഭവനം
പൂമുഖത്തിനപ്പുറത്ത് സ്ഥിതി ചെയ്യുന്ന കണ്‍സോള്‍ ടേബിള്‍ ഉള്‍പ്പെടുത്തിയ ഫോയര്‍, നെടുനീളത്തിലൊരുക്കിയ ഫാമിലി ലിവിങ് കം ഡൈനിങ്ങിലേക്കാണ് നയിക്കുന്നത്.

ഫോയറിനിടത് വശത്താണ് ഡബിള്‍ ഹൈറ്റിലൊരുക്കിയ ഫോര്‍മല്‍ ലിവിങ്. പൂജാമുറിയുടെ മുന്‍വശത്ത് ഗ്ലാസ് ഫ്ളോറിങ് ചെയ്തത് എടുത്തു പറയത്തക്കതാണ്.
ഫാമിലി ലിവിങ് കം ഡൈനിങ്ങിന്‍റെ സീലിങ്ങില്‍ സൂര്യബിംബത്തിന്‍റെ ആകൃതിയില്‍ പര്‍ഗോള നല്‍കിയത് ശ്രദ്ധേയമാണ്.
ഇവിടുത്തെ പൊതു ഇടങ്ങളില്‍ പലയിടത്തും ഇതേ ഡിസൈന്‍ പാറ്റേണ്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

പാന്‍ട്രി ടേബിള്‍ ഉള്‍പ്പെടുത്തിയ പ്രധാന അടുക്കളയ്ക്കനുബന്ധമായി വര്‍ക്കിങ് കിച്ചന്‍, സ്റ്റോര്‍റൂം എന്നിവയുണ്ട്. ബാല്‍ക്കണി ഉള്‍പ്പെടുത്തിയാണ് ഇവിടുത്തെ അപ്പര്‍ ലിവിങ് ഒരുക്കിയത്.
ALSO READ: ക്യൂട്ട് & എലഗന്‍റ്
വ്യത്യസ്ത തീമുകളിലൊരുക്കിയ നാല് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകളാണ് ഇവിടെയുള്ളത്. പ്രധാന ഗോവണിക്ക് പുറമേ ട്രസ് വര്‍ക്ക് ചെയ്ത വീടിന്‍റെ മുകള്‍നിലയിലൊരുക്കിയ യൂട്ടിലിറ്റി സ്പേസിലേക്ക് നയിക്കുന്ന പ്രത്യേക ഗോവണിയും ഇവിടെയുണ്ട്.
Project Facts
- Architect : Ar: Anoop Chandran & Ar.Maneesha Anoop (Amac Architects, Interior Vasthu Consultants, Thrissur)
- Project Type: Residential House
- Location: Edamuttom, Thrissur
- Year Of Completion: 2018
- Area: 4823 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment