
അനന്തകോടി വർഷങ്ങളിലെ സൂര്യന്റെ പ്രവർത്തനത്തെ മനുഷ്യന്റെ കയ്പ്പിടിയിൽ ഒതുക്കിയിരിക്കുകയാണ് ചൈന. ഭൂമിയുടെ ഊർജ പ്രശ്നത്തിന് പരിഹാരമാവുന്ന മഹത്തായ കണ്ടുപിടുത്തമായാണ് ചൈനീസ് ശാസ്ത്രലോകം ഇതിനെ കാണുന്നത്. സൂര്യൻ ഉത്പാദിപിക്കുന്ന ചൂടിനേക്കാൾ പത്തിരട്ടി (120 ദശലക്ഷം )ഊഷ്മാവാണ് ചൈനയിലെ ഹെഫെയ് പരീക്ഷണ ശാലയിൽ ശാസ്ത്രജർ ഉത്പാദിപ്പിച്ചത്. ഭൂമിയിൽ ഇന്നോളം നിർമിച്ച താപ നിലയിൽ ഇതൊരു റെക്കോർഡാണ്.ശുദ്ധവും അപരിമിതവുമായ ഊർജ ഉത്പാദനതിന് സഹായകമാവുന്ന പരീക്ഷണമാണിത്.പരീക്ഷണത്തിന്റെ ഒരു ഘട്ടത്തിൽ 160 ദശലക്ഷം സെൽ ഷ്യസ് ഊഷ്മാവ് രേഖപ്പെടുത്തി. സൂര്യനിലെ ഊർജ പ്രസരണത്തിന് കാരണമാവുന്ന ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതിക തന്നെയാണ് ഇവിടെയും പ്രയോജനപ്പെടുത്തിയത്. പരീക്ഷണത്തിൽ പങ്കാളികളായി ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ അമേരിക്ക റഷ്യ എന്നിവരും ഒപ്പമുണ്ട്. ഹൈഡ്രജൻ ഐസൊടോപ്പ് ആയ ട്യൂട്ടോറിയം ആണ് ഫ്യൂഷൻ പ്രകൃയ്യക്ക് വിധേയമാക്കുന്നത്. എന്നാൽ സമീപ ഭാവിയിൽ ഒന്നും ഈ പരീക്ഷണ റിയാക്ടർ ഊർജ ഉത്പാദനത്തിന് സജ്ജമാവില്ല. പൂർണ തോതിൽ പ്രവർത്തിക്കുന്നതിനു 30 വർഷങ്ങളെങ്കിലും വേണ്ടിവരും. കൃതിമ സൂര്യന്റെ സാധ്യതകൾ, ചെലവ് തുടങ്ങിയവ വരും വർഷങ്ങളിൽ മാത്രമേ നിർണായിക്കാനാവൂ. ഫോസിൽ ഇന്ധനങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാവുന്ന കാലത്ത് പുതുലോകത്തിന്റെ ഊർജ പ്രതിസന്ധികളെ തരണം ചെയ്യാൻ പുതിയ കണ്ടുപിടുത്തം സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
Be the first to comment