
ചിക്കൻ പ്രേമികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ചിക്കൻ റോൾ.കാഞ്ഞുങ്ങൾക്ക് ചായയുടെ കൂടെ കൊടുക്കാൻ കഴിയുന്ന രുചികരമായ വിഭവമാണിത് .ഒന്ന് മനസ്സുവെച്ചാൽ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വിഭവം എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ :300 ഗ്രാം
സവാള: രണ്ട് കപ്പ്
കാബേജ് :ഒരു കപ്പ്
കാരറ്റ് : ഒരു കപ്പ്
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്:കാൽ ടീസ്പൂൺ
കുരുമുളക് പൊടി :കാൽ ടീ സ്പൂൺ
സോയാസോസ് :അര ടീസ്പൂൺ
ഗ്രീൻചില്ലി സോസ് :അര ടീസ്പൂൺ
ഗരം മസാല :അര ടീസ്പൂൺ
ചെറുനാരങ്ങാനീര് :രണ്ട് ടീസ്പൂൺ
മല്ലിയില അരിഞ്ഞത് : ഒരു പിടി
ഉപ്പ് : പാകത്തിന്
മുട്ട :രണ്ടെണ്ണം
ബ്രെഡ് പൊടി :രണ്ട് കപ്പ്
എണ്ണ:വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവിച്ചു വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള, കാബേജ്, കാരറ്റ് എന്നിവ ഇട്ട് വഴറ്റുക. ശേഷം ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്ക് ഗരംമസാല, മല്ലിയില എന്നിവ ഇട്ടശേഷം സോയാസോസും, ഗ്രീൻചില്ലിസോസും, ചെറുനാരങ്ങാനീരും ചേർത്തിളക്കുക. വേവിച്ച ചിക്കൻ മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക. ഇത് തയ്യാറാക്കിയ കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക..
റോളിന്
മൈദ :രണ്ട് കപ്പ്
മുട്ട : രണ്ടെണ്ണം
ഉപ്പ് : ആവശ്യത്തിന്
പാൽ : അരക്കപ്പ്
തയ്യാറാക്കുന്ന വിധം:
ചേരുവകളെല്ലാം പാകത്തിന് വെള്ളം ചേർത്ത് ലൂസ് ആക്കി മാവ് കലക്കി വെക്കുക. ഒരു പാൻ ചൂടാക്കി ഒരു തവിയിൽ മാവ് ഒഴിച്ച് ചെറിയ പത്തിരിയായി ചുട്ട് അതിന് മുകളിൽ തയ്യാറാക്കിയ ചിക്കൻ മസാല വെച്ച് പത്തിരി രണ്ട് സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കുക. പത്തിരി ചുട്ട ഉടനെ തന്നെ റോൾ ചെയ്യണം. പത്തിരിയുടെ ചൂട് പോയാൽ റോൾ ഒട്ടിപ്പിടിക്കില്ല. ഇത് മുട്ട കലക്കിയതിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ റോൾ ചെയ്ത് ഓയിലിൽ ഗോൾഡൻ നിറത്തിൽ പൊരിച്ചെടുക്കുക.
Be the first to comment