ചിക്കന്‍ പൊട്ടറ്റോ പഫ്‌സ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് പഫ്സ്. ബേക്കറി പലഹാരങ്ങളിലെ രാജാവെന്നുതന്നെ പറയേണ്ടി വരും. വിവിധ ചേരുവകളിലും രുചികളിലും ഉള്ള പഫ്സ് ഉണ്ട് . അതിലെ ഒരു വറൈറ്റിയായ ഹോം മെയ്ഡ് ഈസി ചിക്കന്‍ പൊട്ടറ്റോ പഫ്‌സ് വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ എല്ലില്ലാത്തത്ത് – 200 ഗ്രാം
ഉരുളക്കിളങ്ങ് – രണ്ടെണ്ണം
എണ്ണ – കാൽ ടേബിൾസ്പൂൺ
മൈദ – കാൽ ടേബിൾ സ്പൂൺ
മുട്ട – രണ്ടെണ്ണം
പച്ചമുളക് അരിഞ്ഞത് – ഒരു ടിസ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു ടിസ്പൂൺ
കുരുമുളക്കു പൊടി, ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ഒരു പാനിൽ വെള്ളമൊഴിച്ച് വെണ്ണയും മൈദയും ഇട്ടിളക്കുക.വെള്ളം വറ്റി കൂട്ട് കുറുകുമ്പോൾ വാങ്ങിവെയ്ക്കുക. ഇതിലേക്ക് കുരുമുളകപൊടി, ഉപ്പ്, പച്ചമുളക്, മല്ലിയില എന്നിവ ഇട്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്ത് കുഴയ്ക്കുക.ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചത് കൈ കൊണ്ടോ ബ്ലെൻഡറിലോ ഇട്ട് പൊടിക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച് കൂട്ടിൽ ചേർക്കുക
ഇതോടൊപ്പം വേവിച്ചുടച്ചു വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് കുഴച്ച ശേഷം ചെറിയ ഉരുളകളാക്കുക. ഉരുളകളോരോന്നും വെളിച്ചെണ്ണയിൽ ഇട്ട് ബ്രൗൺ നിറമാകുമ്പോൾ വറുത്തു കോരിക്കോളു

Be the first to comment

Leave a Reply

Your email address will not be published.


*