ചിയ സീഡ്: ആർക്കൊക്കെ ഒഴിവാക്കാം? ശ്രദ്ധിക്കേണ്ട 4 ആരോഗ്യപ്രശ്നങ്ങൾ

1. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ (Low BP)

ഉയർന്ന രക്തസമ്മർദ്ദത്തെ (High BP) നിയന്ത്രിക്കാൻ ചിയ വിത്തുകൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, രക്തസമ്മർദ്ദം നേരത്തെ തന്നെ കുറവുള്ളവർ ചിയ സീഡ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് ബി.പി ഇനിയും താഴുന്നതിനും അതുവഴി തലകറക്കം, കടുത്ത ക്ഷീണം, ബോധക്ഷയം എന്നിവയ്ക്കും കാരണമായേക്കാം.

2. രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ

ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അതിനാൽ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ (Blood Thinners) സ്ഥിരമായി കഴിക്കുന്നവർ ചിയ വിത്തുകൾ ഒഴിവാക്കുന്നതാണ് ഉചിതം. മരുന്നുകളുടെ പ്രവർത്തനത്തെ ബാധിക്കാനും അമിതമായ രക്തസ്രാവത്തിന് (Bleeding) വഴിമാറാനും ഇത് കാരണമാകും.

3. വൃക്കരോഗമുള്ളവർ (Kidney Problems)

വൃക്കസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ചിയ വിത്തുകൾ അത്ര അനുയോജ്യമല്ല. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് വൃക്കയുടെ പ്രവർത്തനത്തെ ഭാരപ്പെടുത്തിയേക്കാം. ശരീരത്തിൽ പൊട്ടാസ്യം അമിതമാകുന്ന ഹൈപ്പർകലീമിയ (Hyperkalemia) എന്ന അവസ്ഥയ്ക്കും, ഇതിലെ ഓക്സലേറ്റുകൾ വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനും കാരണമായേക്കാം.

4. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ

നാരുകളാൽ (Fiber) സമ്പന്നമാണ് ചിയ വിത്തുകൾ എന്നത് ശരിയാണെങ്കിലും, ദഹനപ്രശ്നങ്ങളുള്ളവർക്ക് ഇത് തിരിച്ചടിയായേക്കാം. കേവലം രണ്ട് ടേബിൾസ്പൂൺ ചിയ വിത്തിൽ ഏകദേശം 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ കുതിർക്കാതെ കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയോ ചെയ്താൽ വയറുവീർക്കൽ, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് ഇത് കാരണമാകും.

Be the first to comment

Leave a Reply

Your email address will not be published.


*