കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്

കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്: ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഒക്‌ടോബർ 12 ന് ആരംഭിക്കും.തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.

2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോ​ഗങ്ങൾ ഒക്ടോബർ 12 ന് ആരംഭിക്കും. നവംബർ രണ്ടാം വാരം വരെ നീണ്ടുനിൽക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങളാണിത്.

2022 ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ്. രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റ് ആണിത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിലെ ജിഡിപി വളർച്ച ധനകാര്യ മേഖലയിലെ തിരിച്ചുവരവിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഇത് സർക്കാരിന് ആത്മവിശ്വാസം നൽകും. തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*