
ഭൂരിഭാഗവും ഉപയോഗിക്കുന്നത് സൗജന്യപതിപ്പ്; വരുമാനംകൂട്ടാൻ ChatGPT, ഓൺലൈൻ ഷോപ്പിങ്ങടക്കം വരും
ചാറ്റ്ജിപിടിയെ ഓൺലൈൻ ഷോപ്പിംഗ് ലോകത്തേക്ക് എത്തിക്കാൻ ഓപ്പൺഎഐ. ചാറ്റ്ബോട്ടിനുള്ളിൽ നിന്നുതന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ഒരു ബിൽറ്റ്-ഇൻ പേയ്മെന്റ്, ചെക്ക് ഔട്ട് സംവിധാനത്തിനുവേണ്ടി കമ്പനി ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഓരോ ഓർഡറിനും ഒരു കമ്മീഷൻ ഈടാക്കുന്നതിലൂടെ ഓപ്പൺഎഐക്ക് ഒരു പുതിയ വരുമാന മാർഗംകൂടി തുറക്കുന്നതാണ് നീക്കം. […]