Keralam

കെഎസ്ആർടിസിക്ക് എല്ലാകാലവും സഹായം നൽകാനാവില്ല; ധനമന്ത്രി കെ എൻ ബാലഗോപാൽ.

കെ.എസ്‌.ആര്‍.ടി.സി. എക്കാലത്തും ആവശ്യമുള്ള സ്‌ഥാപനമാണെന്നു കരുതി എക്കാലവും സഹായം നല്‍കാന്‍ സര്‍ക്കാരിനാവില്ലെന്ന്‌ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബജറ്റില്‍ നീക്കിവച്ചിട്ടുള്ള തുക നല്‍കും. ഇക്കുറി 1000 കോടിയാണു നീക്കവച്ചിട്ടുള്ളത്‌. കഴിഞ്ഞവര്‍ഷം കോവിഡിന്റെയും മറ്റും പശ്‌ചാത്തലത്തില്‍ 2,600 കോടി രൂപ നല്‍കി. അത്‌ ഇക്കുറി നല്‍കാനാവില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. […]

India

ചട്ടങ്ങൾ അനുവദിക്കുന്നില്ല, ഉക്രൈനിൽ നിന്നും മടങ്ങിഎത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ല, കേന്ദ്രം.

യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ […]

Keralam

സിൽവർലൈൻ വേഗറെയിൽ മുൻഗണന നൽകേണ്ട ഒന്നല്ല, നിലപാട് ആവർത്തിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്.

കേരളത്തിന്റെ വികസന കാര്യത്തിലോ ഗതാഗത പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലോ മുന്‍ഗണന നല്‍കേണ്ട ഒന്നല്ല വലിയ നിര്‍മാണച്ചെലവുള്ള സില്‍വര്‍ലൈന്‍ വേഗ റെയില്‍ പദ്ധതിയെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവര്‍ത്തിച്ചു.മധ്യവര്‍ഗത്തിലും യുവതലമുറയിലുംപെട്ട ഏറെപ്പേര്‍ വേഗമെന്ന മാസ്മരികതയിലൂന്നി പദ്ധതിയെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടെന്നും ‘പുതിയ കേരളത്തിന് ചില ആലോചനാ കുറിപ്പുകള്‍’ എന്ന സംഘടനാ […]

Keralam

കുടിവെള്ള സ്രോതസ്സുകൾ മലിനം.70 ശതമാനത്തിലും കോളിഫോം ബാക്റ്റീരിയ സാന്നിധ്യം.

ഗ്രാമീണമേഖലയില്‍ കിണറുകളടക്കം കുടിവെള്ള സ്രോതസ്സുകളില്‍ 70 ശതമാനത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമെന്ന് കണ്ടെത്തല്‍.സംസ്ഥാന വ്യാപകമായി 401300 സാമ്ബിളുകള്‍ ജലഅതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പരിശോധിച്ചപ്പോഴാണ് 280900 ഓളം സാമ്ബിളുകളും കോളിഫോം ബാക്ടീരിയ മൂലം മലിനമാണെന്ന് കണ്ടെത്തിയത്. 2021 ഏപ്രില്‍-2022 മാര്‍ച്ച്‌ കാലയളവിലായിരുന്നു പരിശോധന. ഭൂജലനിരപ്പ് താഴുന്നതാണ് ബാക്ടീരിയ സാന്നിധ്യം […]

Keralam

വയനാട്ടിൽ അയ്യായിരം കർഷകർ ജപ്തി ഭീഷണിയിൽ.

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകരാണ് ജപ്തിഭീഷണിയില്‍ കഴിയുന്നത്. ദേശസാത്കൃതബാങ്കുകളും സര്‍ക്കാരിന്റെ അധീനതയിലുള്ള ബാങ്കും ,സഹകരണബാങ്കുകളുമാണ് വായ്പാകുടിശിഖ തീര്‍ത്തടക്കാത്ത കര്‍ഷകര്‍ക്ക് ഇതിനകം ജപ്തി നടപടിക്കായി നോട്ടീസ് പതിച്ചുകഴിഞ്ഞത്. ഇവയ്ക്ക് പുറമെ രണ്ടായിരത്തിലധികം കര്‍ഷകര്‍ക്ക് സര്‍ഫാസി ആക്‌ട് നടപ്പാക്കാനുള്ള ഒരുക്കങ്ങളും ദ്രുതഗതിയില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രളയവും ,കൊവിഡും കാലാവസ്ഥാ വ്യതിയാനവും […]

Keralam

കോട്ടയത്ത്‌ കനത്തമഴ, കൊയ്തു കൂട്ടിയ നെല്ല് നശിക്കുന്നു.

കനത്തമഴയും വെള്ളം പൊങ്ങിയതും കോട്ടയത്തെ നെല്‍ കര്‍ഷകരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്.കോട്ടയം കുമരകം മേഖലയില്‍ 250 ടണ്‍ നെല്ലാണ് വെള്ളത്തില്‍ മുങ്ങിയത്. കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയായി പാടത്തു തന്നെ കിടക്കുകയാണ്. നെല്ല് സംഭരണം വൈകിയതാണ് കര്‍ഷകരുടെ വിള നശിക്കാന്‍ കാരണം. പെട്ടെന്ന് വെള്ളം എത്തിയതിനാല്‍ നെല്ല് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും […]

Keralam

549 ട്രിപ്പില്‍ മൂന്ന് കോടി വരുമാനം; കെ സ്വിഫ്റ്റ് ചില്ലറക്കാരനല്ല, വന്‍ വിജയമെന്ന് മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും അടുത്തായി നടപ്പിലാക്കിയ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്പിലാക്കിയ സ്വപ്നപദ്ധതിയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര. പദ്ധതി ആരംഭിച്ച്‌ ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപയില്‍ എത്തിയെന്ന് […]

Keralam

കോഴിക്കോട് നിർമാണ ത്തിലിരിക്കുന്ന പാലം തകർന്നു. ബീമുകൾ ഇളകി പുഴയിൽ വീണു.

കോഴിക്കോട് (Kozhikode) മാവൂരില്‍ (Mavoor) നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. കൂളിമാട് മലപ്പുറം പാലത്തിന്റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു.ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ബിമുകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. രാവിലെ 9 മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ […]

Keralam

കേരളത്തിലെ 14 ഡാമുകൾക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഐ. ബി റിപ്പോർട്ട്‌.

കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐബി (ഇന്റലിജന്‍സ് ബ്യൂറോ) റിപ്പോര്‍ട്ട്.ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പിച്ചേക്കുമെന്ന് റിപോര്‍ടില്‍ പറയുന്നു. റിപോര്‍ടിനെ തുടര്‍ന്ന്, ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ കൂട്ടാന്‍ ആലോചനയുണ്ട്. […]

India

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റി IRCTC.

ട്രെയിനില്‍ യാത്ര ചെയ്യുന്നവരും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുമാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഈ പ്രധാനപ്പെട്ട വാര്‍ത്ത ശ്രദ്ധിക്കുക. ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ് IRCTC മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതോടെ കോടിക്കണക്കിന് വരുന്ന IRCTC ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് പുന: പരിശോധിക്കേണ്ടതായി […]