NEWS

ആക്സിയം 4: ശുഭാംശു ശുക്ല മടങ്ങുന്നു. ഇന്ന് പുറപ്പെടും.

18 ദിവസം നീണ്ട ബഹിരാകാശവാസം കഴിഞ്ഞു മടങ്ങുന്ന ആക്സസിയം 4 ദൗത്യസംഘത്തിന് നിലയത്തിലെ സഞ്ചാരികളുടെ സ്നേഹവിരുന്ന്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാശു ശുക്ല, പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ‌ീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ യാത്രികർക്കാണു ബഹിരാകാശനിലയത്തിലെ മറ്റ് 7 താമസക്കാർ ചേർന്നു വിരുന്ന് നൽകിയത്. […]

Local

മണർകാട് പഞ്ചായത്തിലെ റോഡ് നിർമാണം പൂർത്തിയാക്കി.

മണർകാട് പഞ്ചായത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച കല്പന തിയേറ്റർപടി – കാരയ്ക്കാട്ടുപടി, 17 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച മണർകാട് പള്ളി – കിഴക്കേടത്തു പടി റോഡുകൾ നാടിനു സമർപ്പിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ റോഡുകളുടെ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് […]

NEWS

നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയുമോ? ഹർജി ഇന്ന് സുപ്രീം കോടതിയിൽ

യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന്‌ ആവശ്യപ്പെടുന്ന ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിക്കും. നിമിഷപ്രിയയുടെ വധശിക്ഷ 16-ന് യെമെനിൽ നടപ്പാക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി, കേന്ദ്രത്തിന് എന്തെങ്കിലും നിർദേശം […]

Local

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു: 3 പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്. അഗ്നിരക്ഷാ സേനയും, പോലീസും […]

Local

കോട്ടയം മെഡിക്കൽ കോളേജിൽ അത്യാധുനിക ഉപകരണം വാങ്ങാൻ ഫ്രാൻസിസ് ജോർജ് എം.പി. 25 ലക്ഷം രൂപ അനുവദിച്ചു.

കേരളത്തിലെ ഒരു ഗവൺമെൻ്റ് മെഡിക്കൽ കോളജുകളിലും ഇല്ലാത്തതും ആധുനിക പരിശോധന സംവിധാനങ്ങൾ ഉള്ളതും മുഴുവൻ ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിക്കുന്നതുമായ കാപ്പിലറി ഇലക്ട്രോഫോറസിസ് (Fully Automated Capillary Electrophoretic Apparatus) ഉപകരണം കോട്ടയം മെഡിക്കൽ കോളജിൽ വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു. കോട്ടയം മെഡിക്കൽ […]

Local

പരിചമുട്ട് കളിയുടെ പഠന കളരിക്ക് മണർകാട് കത്തീഡ്രലിൽ തുടക്കം

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി പരിചമുട്ടുകളി പഠന കളരി ആരംഭിച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ ദൈവാലയങ്ങളിലും ഭവനങ്ങളിലും വിശിഷ്ട ദിവസങ്ങളിൽ കത്തിച്ച നട വിളക്കിന് ചുറ്റുമായി പുരുഷന്മാർ അവതരിപ്പിക്കുന്ന ഒരു കലാ […]

Local

ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ആചരണം നവംബർ ഒന്നിന്

ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ആചരിക്കുന്ന നവംബർ ഒന്നിന് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാന നടത്തും. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ […]

India

സിബിഎസ്ഇ പത്താം ക്ലാസ്സിൽ ഇനി രണ്ട് വാർഷിക പരീക്ഷ. 2026 മുതൽ തീരുമാനം പ്രാബല്യത്തിൽ

സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ട് വാര്‍ഷിക പരീക്ഷകള്‍ അടുത്ത അധ്യയനവർഷം മുതൽ നടത്താൻ തീരുമാനം. ഫെബ്രുവരിയിലെ പ്രധാന പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിൽ രണ്ടാമത്തെ പരീക്ഷ നടത്തും. ആദ്യ ഘട്ട പരീക്ഷ വിദ്യാർത്ഥികൾ നിർബന്ധമായി എഴുതണം. രണ്ടാം ഘട്ടം ആവശ്യമെങ്കിൽ എഴുതിയാൽ മതിയാകും. രണ്ട് പരീക്ഷകളിലെ ഉയർന്ന മാർക്കാകും […]

Keralam

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

തമിഴ്‌നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയെ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകൾ നീണ്ട […]

Keralam

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്തു വീണ്ടും മഴ ശക്തമായി.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയിൽ കല്ലാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. നൂൽപ്പുഴ പുഴംകുനി ഉന്നതിയിൽ […]