Health

കൊവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

കൊവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട് കൊവാക്‌സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നിവ വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒ അനുമതി നൽകുക. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണ് കൊവാക്‌സിന്റെ ഫലപ്രാപ്തി. ഭാരത് ബയോടെക്കിന്റെ […]

Keralam

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നാളെ പ്രഖ്യാപിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ചേരാനിരുന്ന അവലോകന യോഗം നാളത്തേക്ക് മാറ്റി. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്നാണ് വ്യക്തമാകുന്നത്. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകൾ തുറക്കുന്നകാര്യത്തിലും നാളെ തീരുമാനമുണ്ടായേക്കും. കൊവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ വളരെ വേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് […]

Keralam

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച എടുക്കാന്‍ സാധ്യത.

ഒക്ടോബറില്‍ സ്കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മുതല്‍ 12 വരെ ക്ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് ആദ്യം പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലായി 50 ശതമാനം വീതം കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍. ആരോഗ്യവകുപ്പിന്‍റേയും കോവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും സ്കൂള്‍ തുറക്കേണ്ട തീയതിയും പ്രവര്‍ത്തന മാനദണ്ഡങ്ങളും […]

Keralam

നടൻ റിസബാവ അന്തരിച്ചു.

നടൻ റിസബാവ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു, അദ്ദേഹo വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. 1966 സെപ്റ്റംബർ 24 ന് കൊച്ചിയിലാണ് ജനനം. തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് […]

Keralam

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. നാളത്തെ അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കും. കോവിഡ് […]

Keralam

പൈതൃക നിർമ്മിതികൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യംമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.

പൈതൃക നിർമ്മിതികൾ നശിപ്പിക്കലല്ല, മറിച്ച് അവ സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് വിവിധ പ്രദേശങ്ങളിൽ സർക്കാർ നടപ്പിലാക്കുന്ന നിർമാണ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ  നിർമിക്കുന്ന അക്കൊമഡേഷൻ […]

Health

അർബുദത്തിന് പ്രോട്ടീൻ ചികിത്സ: ഗവേഷണം ആശാവഹമെന്ന് വിദഗ്ധർ

ക്യാൻസർ പോലുള്ള മാരക രോഗങ്ങളുടെ ചികിത്സയിൽ പ്രൊട്ടീൻ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളും ചികിത്സാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ ഏറെ പ്രതീക്ഷകൾ ഉണർത്തിയിട്ടുള്ളതായി മഹാത്മാഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് എനർജി മെറ്റീരിയൽ സ് പോളിഷ് സർവ്വകലാശാലകളുമായി സഹകരിച്ച് സ്ഥൂല തന്മാത്രാപഠനം സംബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ത്രിദിന അന്തർദ്ദേശീയ കോൺഫറൻസിൽ […]

Keralam

കേരളത്തിലും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്

നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പോസ്റ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡുകള്‍ക്ക് 25 രൂപ നല്‍കണം. ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. തുടര്‍ന്ന് മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ കാര്‍ഡ്  സ്മാര്‍ട്ടാക്കി നല്‍കും. സാധാരണ കാര്‍ഡ് നടപടികളിലൂടെ തന്നെ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കി […]

Keralam

സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ആലോചന; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി

കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നതു സംസ്ഥാന സര്‍ക്കാരിൻ്റെ സജീവ പരിഗണനയിൽ. കൊവിഡ് 19 സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകള്‍ തുറന്നതിനു പിന്നാലെയാണ് സമാനമായ നടപടിയുമായി കേരള സര്‍ക്കാരും മുന്നോട്ടു പോകന്നത്. ഇക്കാര്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കൊവിഡ് […]

India

കോവിഡ് കാലത്ത് ഇരുട്ടടിയായി ചാചകവാതക വില വർധന;ഗാർഹിക സിലിണ്ടറിന് 25.50 രൂപ വർധിപ്പിച്ചു

കോവിഡിനെ തുടർന്നു നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരട്ടി പ്രഹരമേകി പാചക വാതക വിലവർധന ഈ മാസവും തുടർന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 73.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഗാർഹിക സിലിണ്ടറിന് 892 […]