NEWS

ചന്ദ്രഗ്രഹണം; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

ഓരോ ഗ്രഹണ സമയത്തും ഭൂമിയിൽ പലവിധ മാറ്റങ്ങൾ നടക്കുമെന്നാണ് പറയപ്പെടുന്നത്.  ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം (lunar Eclipse) […]

India

‘കർഷക വിജയം’, കേന്ദ്ര സർക്കാർ മുട്ടുമടക്കി, കാർഷിക നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി

എതിർപ്പുയർന്ന 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ദില്ലി: ഒരു വർഷം നീണ്ട കർഷകരുടെ സമരത്തിന്  (Farmers protest)  വിജയം. വിവാദ കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കാൻ കേന്ദ്ര സർക്കാർ […]

Keralam

ചലച്ചിത്ര നടി കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും.

ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തിന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍. കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Keralam

രാത്രി പോസ്റ്റുമോർട്ടം; കേരളത്തിൽ ഉടൻ നടപ്പാകില്ല; മിക്ക ആശുപത്രികളിലും സൗകര്യങ്ങളില്ല

പകൽവെളിച്ചത്തിന് തുല്യമായ പ്രകാശ ക്രമീകരണം നടത്തിവേണം പോസ്റ്റുമോർട്ടം ചെയ്യേണ്ടത്. ഈ സംവിധാനം സംസ്ഥാനത്തെ  സർക്കാർ ആശുപത്രികളിൽ ഒരുക്കാൻ കോടികൾ ചെലവാക്കേണ്ടി വരും.  ഫോറൻസിക് സർജന്മാരെ കൂടുതലായി നിയമിക്കേണ്ടി വരും. ഒപ്പം മറ്റു ജീവനക്കാരുടെ കുറവും നികത്തണം. രാത്രിയിലും പോസ്റ്റുമോർട്ടം (night postmortem)നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിലത് ഉടൻ […]

Keralam

‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ’; ഓൺലൈൻ പരിഹാസത്തിന് മന്ത്രിയുടെ മറുപടി

സുകുമാരക്കുറുപ്പ് താനല്ലെന്ന കുറിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ഒരു  ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച മന്ത്രി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സുകുമാരക്കുറുപ്പ് താനല്ലെന്ന കുറിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ഒരു  ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച മന്ത്രി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.  കുറുപ്പിന്റെയും ശിവൻ കുട്ടിയുടെയും ചിത്രം ചേർത്തുവച്ച് […]

Keralam

ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം; ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നേരത്തെ പരാതി നൽകിയിരുന്നു. ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ മറുനാടൻ മലയാളി ഓൺലൈൻ യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തു. എംപി നല്‍കിയ […]

Keralam

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. ഇടുക്കി ഡാമിൽ  (Idukki dam) ഓറഞ്ച് അലർട്ട് (Orange alert) പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് (water level). റൂൾ കർവ് പ്രകാരം […]

Keralam

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. […]

Keralam

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു

നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും […]

Keralam

കിംസ്ഹെൽത്ത് നെയ്‌ബർഹുഡ് പ്രിവിലേജ് സ്‌കീം

കോട്ടയം. കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ സമീപപ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രിചിലവുകൾ പരിമിതമാക്കുന്നതിന് ഉതകുന്ന കിംസ്ഹെൽത്ത് നെയ്‌ബർഹുഡ് പാക്കേജിന് തുടക്കം കുറിച്ചു. ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉത്‌ഘാടനം ചെയ്തു. കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും, പീഡിയാട്രിക് ശസ്ത്രക്രിയ വിദഗ്ദ്ധനുമായ ഡോ.ജൂഡ് ജോസെഫിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, MLA […]