Keralam

കെ റെയില്‍ ഭൂമി നഷ്ടപെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്ന് രമേശ് ചെന്നിത്തല.

സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങൾ സർക്കാർ മനസിലാക്കണം. സമരം ചെയ്യുന്നവരെ തല്ലികൊണ്ട് മുന്നോട്ട് പോകാം എന്നാ വ്യാമോഹം പിണറായിക്ക് വേണ്ട. അതിജീവനത്തിന്റെ സമരമാണിത്. കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിൽ വലിയ സമരം തുടങ്ങും. കല്ല് പിഴുതെടുക്കുന്നവർക്കെതിരെ കേസ് എടുത്താൽ ആദ്യം എംഎൽഎ എംപി മാർക്കെതിരെ കേസെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. […]

Keralam

കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം

കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൂര ദിവസമായ നാളെ (മാർച്ച് 23 ബുധൻ) ഉച്ചയ്ക്കുശേഷം കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

Keralam

കാർബൺ തൂളിത കൃഷി കേരളത്തിന് അനിവാര്യം: മന്ത്രിപ്രസാദ്

കേരളത്തിന് കാർബൺ തൂളി ത കൃഷി അനിവാര്യമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് . സ്പൈസസ് ബോർഡിന്റെ മികച്ച ഉൽപ്പാദന ക്ഷമത കൈവരിച്ച ഏലം കർഷകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ വളപ്രയോഗവും കീടനാശിനികളുടെ പ്രയോഗവും ഒഴിവാക്കിയേ മതിയാവൂ. റീജണൽ കാൻസർ സെന്ററിന്റെ കണക്ക് പ്രകാരം […]

India

സംയുക്ത സേനാമേധാവി യടക്കം 13 പേരുടെ മരണത്തിനിടയാക്കിയI ഹെലികോപ്റ്റർ അപകടത്തിന്റെ അവസാന നിമിഷങ്ങൾ പുറത്ത്.

തമിഴ്നാട്ടിലെ കുനൂരിന് സമീപം തകർന്നുവീണ MI 17 -V5 ഹെലികോപ്റ്ററിന്റെ അവസാന നിമിഷങ്ങൾ എന്നു കരുതപെടുന്ന ദൃശ്യങ്ങൾ പുറത്ത്. തദ്ദേശവാസികൾ അവിചാരിതമായി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതുവരെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ യഥാർത്ഥമാവാനുള്ള സാധ്യതയാണ് മുന്നിൽ തെളിയുന്നത്. മലയിടുക്കിലെ ട്രെയിൻ പാളത്തിലൂടെ നടന്നു വരുന്ന ഒരു സംഘം, […]

Keralam

1707 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല. കൂടുതൽ മലപ്പുറത്ത് .

1707 അധ്യാപകർ വാക്സിൻ എടുത്തിട്ടില്ല. കൂടുതൽ മലപ്പുറത്ത് . അധ്യാപകരുടെ പേര് ഒഴിവാക്കി വിദ്യാഭ്യാസ മന്ത്രിലിസ്റ്റ് മാത്രംപുറത്തു വിട്ടു സംസ്ഥാനത്ത് 1707 അധ്യാപക, അനധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. യു പി, എൽ പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 പേർ. ഹയർ സെക്കൻ്ററിയിൽ 200 അധ്യാപകർ, അനധ്യാപകർ […]

Keralam

മഴയാണ് റോഡുകൾ തകരാൻ കാരണമെങ്കിൽ ചിറാപുഞ്ചിയിൽ റോഡുകളേ കാണുകയില്ലല്ലോന്ന് നടൻ ജയസൂര്യ.

നിർമ്മാണം നടന്ന് മൂന്ന് വർഷത്തിനുള്ളിൽ റോഡ് തകർന്നാൽ അതിൻ്റെ ഉത്തരവാദിത്വം കരാറുകാരൻ ആണ്. പുതിയ റോഡുകൾ പണി കഴിഞ്ഞ ഉടനെ തകർന്നാൽ ആരോട് പരാതി പറയണമെന്ന് പോലും ജനത്തിനറിയില്ല. ഈ ഘട്ടത്തിൽ കരാറുകാരൻ്റെ പേര് റോഡ് നിർമ്മാണ വേളയിൽ സ്ഥാപിക്കുമെന്ന പുതിയ തീരുമാനം ഉചിതമാണെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് […]

Achievements

ചാവറ സംസ്കൃതി പുരസ്‌കാരം പ്രൊഫസർ എം കെ സാനുവിന് ഗവർണർ സമ്മാനിച്ചു.

2021ലെ ചാവറ സംസ്കൃതി പുരസ്‌കാരം കവിയും സാഹിത്യ വിമർശകനുമായ പ്രൊഫസർ എം കെ സാനുവിന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സമ്മാനിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടത്തിയത്.തൊണ്ണൂറ്റിമൂന്നാം വയസിലും യൗവന തികവുള്ള പ്രൊഫസർ സാനുവിന്റെ എഴുത്തും പ്രഭാഷണങ്ങളും ജീവിതത്തെയും സാഹിത്യത്തെയും, പുതിയ ഉൾകാഴ്ചയോടെ […]

Keralam

പാരസെറ്റാമോൾ അടക്കം സംസ്ഥാനത്തെ പത്ത് മരുന്നുകൾക്ക് നിരോധനം

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരസെറ്റാമോൾ അടക്കം പത്ത് മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് പാരസെറ്റാമോളും കുടുങ്ങിയത്. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള […]

Keralam

ചലച്ചിത്ര നടി കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും.

ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തിന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍. കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Keralam

രാത്രി പോസ്റ്റുമോർട്ടം; കേരളത്തിൽ ഉടൻ നടപ്പാകില്ല; മിക്ക ആശുപത്രികളിലും സൗകര്യങ്ങളില്ല

പകൽവെളിച്ചത്തിന് തുല്യമായ പ്രകാശ ക്രമീകരണം നടത്തിവേണം പോസ്റ്റുമോർട്ടം ചെയ്യേണ്ടത്. ഈ സംവിധാനം സംസ്ഥാനത്തെ  സർക്കാർ ആശുപത്രികളിൽ ഒരുക്കാൻ കോടികൾ ചെലവാക്കേണ്ടി വരും.  ഫോറൻസിക് സർജന്മാരെ കൂടുതലായി നിയമിക്കേണ്ടി വരും. ഒപ്പം മറ്റു ജീവനക്കാരുടെ കുറവും നികത്തണം. രാത്രിയിലും പോസ്റ്റുമോർട്ടം (night postmortem)നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കേരളത്തിലത് ഉടൻ […]