Keralam

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന […]

Keralam

വാൽപ്പാറയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

തമിഴ്‌നാട് വാൽപ്പാറയിൽ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയെ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകൾ നീണ്ട […]

Keralam

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്തു വീണ്ടും മഴ ശക്തമായി.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയിൽ കല്ലാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. നൂൽപ്പുഴ പുഴംകുനി ഉന്നതിയിൽ […]

Keralam

കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 2) അവധി

അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി

Keralam

മഴ: പോലീസിന് ജാഗ്രതാനിര്‍ദ്ദേശം.

മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ […]

Keralam

50% സ്വാശ്രയ മെഡിക്കൽ സീറ്റിൽ സർക്കാർ ഫീസിൽ പഠിക്കാം.

നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കിലെത്തിയിട്ടും സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 % മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ടവരും പിന്നാക്കക്കാരുമായ കുട്ടികള്‍ക്കടക്കം ഇനി 25,000 രൂപയ്ക്ക് പഠിക്കാം.സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും കല്പിത സര്‍വകലാശാലയിലും പകുതി സീറ്റുകളില്‍ ഗവ.മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഈടാക്കണമെന്നാണ് മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തെ […]

Career

സ്‌കൂളുകളിലെ താത്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി സ്കൂളുകളിലെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്താനാണ് നിര്‍ദ്ദേശം. ഈ അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ […]

India

ഫീസ് പണമായി കയ്പറ്റുന്നതിനു വിലക്ക്

ഫീസ് പണമായി കയ്പറ്റുന്നതിനു വിലക്ക്, അധികമായി ഈടാക്കുന്ന തുക തലവരിപ്പണം, സ്വാശ്രയ മെഡിക്കൽ കോളേജ്കൾക്ക് സുപ്രീംകോടതിയുടെ പൂട്ട്. ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു ഫീസ് പണമായി കൈപ്പറ്റുന്നത് നിരോധിച്ച്‌ സുപ്രീം കോടതി ഉത്തരവ്.നിരോധനം ഏര്‍പ്പെടുത്തിയിട്ടും പല രീതിയില്‍ തലവരിപ്പണം തുടരുന്ന സാഹചര്യത്തില്‍ ഇതു കര്‍ശനമായി […]

Keralam

പാചക വാതക വില വീണ്ടും കൂട്ടി.

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1,010 രൂപയായി. കഴിഞ്ഞാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മേയ് ഏഴിന് 50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 […]

Keralam

ലൈഫ് രണ്ടാം ഘട്ടം, ഗുണഭോക്തൃ പട്ടിക ജൂൺ 10ന്.

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് ജൂണ്‍ 10ന് പുറത്തിറക്കും. 9,20,260 പേരാണ് വീടിന് അപേക്ഷിച്ചത്. തദ്ദേശസ്ഥാപനത്തിലെയും ജില്ലാ തലത്തിലെയും പരിശോധനയ്ക്കുശേഷം 5,01,652 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 4,18,608 അപേക്ഷ തള്ളി. ഇവര്‍ക്ക് രണ്ട് തവണ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് […]