
കാലവർഷം ജൂൺ 3ന്
കാലവർഷം കേരളത്തിൽ ജൂൺ 3 നു മാത്രമേ എത്തുകയുള്ളൂ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ മെയ് 31 മുതൽ ഇടവപ്പാതി – മൺസൂൺ മഴക്കാലത്തിന് തുടക്കമാകുമെന്നായിരുന്നു അറിയിപ്പ്.
കാലവർഷം കേരളത്തിൽ ജൂൺ 3 നു മാത്രമേ എത്തുകയുള്ളൂ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ മെയ് 31 മുതൽ ഇടവപ്പാതി – മൺസൂൺ മഴക്കാലത്തിന് തുടക്കമാകുമെന്നായിരുന്നു അറിയിപ്പ്.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; ക്ലാസുകൾ ഓൺലൈനിൽ കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീതിയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം അധ്യയന വര്‍ഷത്തിനും വീടുകളില്‍ തന്നെ തുടക്കം. ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പഠനാരംഭം. സ്കൂളുകള്‍ക്കു പുറമെ കോളജുകളും ഓണ്‍ലൈനായി നാളെത്തന്നെ തുറക്കും. നാളെ വെര്‍ച്വല്‍ പ്രവേശനോത്സവത്തിലൂടെയാണ് […]
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് സൂചന. രോഗവ്യാപനം പരിശോധിച്ച് തീരുമാനം. സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ വരും ദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ […]
കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. സാധാരണ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് എത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, […]
സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യയനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. […]
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎമ്മിലെ എം.ബി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ പി.സി.വിഷ്ണുനാഥിനെ 40 ന് എതിരെ 96 വോട്ടുകൾക്ക് ആണ് പരാജയപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനാണ് രാജേഷ്. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് […]
ലോക്ക്ഡൗണില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും വർധിപ്പിച്ചു. ഈ മാസം ഇത് 13-ാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 93.54 രൂപയും ഡീസലിന് 88.86 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.49 രൂപയും ഡീസലിന് […]
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പരീക്ഷ സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം ഇന്നലെ ശക്തമായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ […]
പതിനഞ്ചാം സഭ; ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ കേരള നിയമസഭ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ കേരള നിയമസഭയായി പതിനഞ്ചാം സഭ.ഭരണഘടനയുടെ 334 വകുപ്പ് 104 മത് ഭരണഘടന ഭേദഗതിയിലൂടെ മാറ്റം വരുത്തിയാണ് നിയമസഭ, ലോക്സഭ എന്നിവിടങ്ങളിലെ ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ നിർത്തലാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 25ന് […]
യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് ‘യാസ്’ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ […]
Copyright © 2025 |Channel4net. Powered by R3 Info Solutions